Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു

വനിതാ കമ്മീഷൻ മുൻ അധ്യക്ഷയായിരുന്നു

ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു
, തിങ്കള്‍, 5 മാര്‍ച്ച് 2018 (08:10 IST)
കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷുമായിരുന്ന ജസ്റ്റിസ് ഡി.ശ്രീദേവി (79) അന്തരിച്ചു. കലൂര്‍ ആസാദ് റോഡിലെ വസതിയിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. 
 
സസ്യശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷാണ് അവര്‍ തിരുവനന്തപുരം ലോ കോളേജില്‍ ചേര്‍ന്ന് നിയമ ബിരുദം നേടുന്നത്. 1962 ല്‍ തിരുവനന്തപുരത്ത് പ്രാക്ടീസ് ആരംഭിച്ചു. 1984ൽ ജില്ലാ സെഷൻസ് ജഡ്ജി ആയി നിയമിക്കപ്പെട്ടു. ശേഷം 1992ൽ കുടുംബ കോടതിയിൽ ജഡ്ജിയായി ചുമതലയേൽക്കപ്പെട്ടു. 
 
1997-ല്‍ കേരള ഹൈക്കോടതി ജഡ്ജി ആയി സേവനം അനുഷ്ടിച്ച അവര്‍ 2001-ല്‍ വിരമിച്ചു. രണ്ടു തവണ കേരളാ വനിതാ കമ്മീഷന്റെ അധ്യക്ഷയായി. സംസ്‌ക്കാരം ഇന്നു വൈകിട്ട് അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തില്‍ നടക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മേഘാലയ കോൺഗ്രസിനെ കൈവിടുന്നു; അഞ്ചു പാർട്ടികളെ ഒരു കുടക്കീഴിൽ കൊണ്ടുവരും, ഭരണം കൈപിടിയിൽ ഒതുക്കാൻ ബിജെപി?