Select Your Language

Notifications

webdunia
webdunia
webdunia
Saturday, 11 January 2025
webdunia

ബംഗാൾ തെരഞ്ഞെടുപ്പ് നാല് ഘട്ടങ്ങളും പൂർത്തിയായി, 135ൽ 92ലും ബിജെപി മുന്നിലെന്ന് അമിത് ഷാ

ബംഗാൾ തെരഞ്ഞെടുപ്പ് നാല് ഘട്ടങ്ങളും പൂർത്തിയായി, 135ൽ 92ലും ബിജെപി മുന്നിലെന്ന് അമിത് ഷാ
, ചൊവ്വ, 13 ഏപ്രില്‍ 2021 (14:23 IST)
പശ്ചിമബംഗാൾ തെരെഞ്ഞെടുപ്പിന്റെ നാലാം ഘട്ടം പൂർത്തിയായ സാഹചര്യത്തിൽ വിജയപ്രതീക്ഷ പങ്കുവെച്ച് ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. 135 സീറ്റുകളിൽ 92 ലും തങ്ങളാണ് മുന്നിലെന്ന് അമിത് ഷാ പറഞ്ഞു. പാർട്ടിക്ക് 200 ലധികം സീറ്റുകൾ കൈമാറുന്ന മമത ബാനർജിക്ക് ഉചിതമായ യാത്രയയപ്പ് നൽകണമെന്നും അമിത് ഷാ ജനങ്ങളോട് പരിഹാസ്യരൂപേണ ആവശ്യപ്പെട്ടു. അഞ്ചാം ഘട്ട തിരെഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു  അദ്ദേഹം.
 
മമത വലിയ നേതാവാണ്. 294 അംഗങ്ങളുള്ള നിയമസഭയിൽ 200 ലധികം സീറ്റുകൾ ബിജെപി നേടിയെന്ന് ഉറപ്പ് വരുത്തി ജനങ്ങൾ മമതയ്ക്ക് വലിയ യാത്രയയപ്പ് തന്നെ നൽകണം അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രസം​ഗങ്ങളിലെല്ലാം ബം​ഗാളിന്റെ പേരിനേക്കാൾ കൂടുതൽ മമത ബാനർജി പരാമർശിച്ചത് തന്റെ പേരാണെന്നും അമിത് ഷാ പരിഹസിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവസാന മണിക്കൂറിലെ രാജി ജലീലിന്റെ പൂഴിക്കടകനോ? എല്‍ഡിഎഫ് തുടര്‍ഭരണ സാധ്യത ഉറപ്പിക്കുകയാണോ?