Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചു; അമ്മയുടെ മർദനമേറ്റ് നാല് വയസ്സുകാരി മരിച്ചു

കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്.

ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചു; അമ്മയുടെ മർദനമേറ്റ് നാല് വയസ്സുകാരി മരിച്ചു

തുമ്പി എബ്രഹാം

, ഞായര്‍, 6 ഒക്‌ടോബര്‍ 2019 (12:43 IST)
നാലുവയസായ പെണ്‍കുട്ടി അമ്മയുടെ മര്‍ദ്ദനമേറ്റ് മരിച്ചു. കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം. ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതിനെതുടര്‍ന്ന് യുവതി മര്‍ദ്ദിച്ചെന്നാണ് വിവരം. കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. യുവതി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്‌
 
അമ്മയെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ കാലിലും ശരീരത്തും പരുക്കുകളുണ്ടായിരുന്നു. ശരീരത്ത് ആന്തരിക രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് റെഫർ ചെയ്തു. കഴക്കൂട്ടത്ത് എത്തിയപ്പോഴേക്കും കുട്ടിയുടെ നില ഗുരുതരമാകുകയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ച് കുട്ടി മരിച്ചു. കുട്ടി മരിച്ചതറിഞ്ഞ് അച്ഛൻ ബോധരഹിതനായി. തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവാവിന്റെ രണ്ടാമത്തെ വിവാഹ ചടങ്ങിൽ ആദ്യ ഭാര്യ; ഒടുവില്‍ സംഭവിച്ചത്