ജലന്ധർ ഭിഷപ്പിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീ ഉൾപ്പടെ ആറു കന്യാസ്ത്രീകൾക്കെതിരെ മിഷണറീസ് ഓഫ് ജീസസ് അന്വേഷണം പ്രഖ്യാപിച്ചു. ബിഷപ്പിനെതിരെയും മദർ ജനറലിനെതിരെയും ഗൂഡാലോചന നടത്തി എന്നതിനാലാണ് അന്വേഷണത്തിന് സന്യാസിനി സമൂഹം ഉത്തരവിട്ടിരിക്കുന്നത്.
അന്വേഷണത്തിനായി പ്രത്യേക കമ്മീഷനെ നിയോഗിച്ചു. ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചി ഹൈക്കോർട്ട് ജംഗ്ഷനു സമീപം സമരം നടത്തുന്ന കന്യാസ്ത്രീകൾക്ക് ഇതിനാവശ്യമയ പണം എവിടെ നിന്നും ലഭിക്കുന്നു എന്നത് അന്വേഷിക്കും. സമരം നടത്തുന്നത് നിക്ഷിപ്ത താല്പര്യക്കാരാണെന്നാണ് മിഷണറീസ് ഓഫ് ജീസസിന്റെ വിലയിരുത്തൽ.
മിഷണറീസ് ഓഫ് ജീസസ് സന്യസിനി സഭയുടെ പി ആർ ഒ പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് അന്വേഷണം പ്രഖ്യാപിച്ചതായി വ്യക്തമാക്കിയിരിക്കുന്നത്. ഭിഷപ്പിനെ സംരക്ഷിക്കുന്ന നിലപാടുമായി നേരത്തെ കെ സി ബിസിയും രംഗത്തെത്തിയിരുന്നു. ഭിഷപ്പിന്റെയും കന്യാസ്ത്രീയുടെയും വേദന തങ്ങൾ ഒരുപോലെ കാണുന്നു എന്നായിരുന്നു കെ സി ബി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്.