Publish Date: Fri, 21 Sep 2018 (15:23 IST)
Updated Date: Fri, 21 Sep 2018 (15:25 IST)
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് തങ്ങളുടെ സഹോദരിക്ക് കിട്ടിയ നീതിയാണെന്ന് കൊച്ചിയിൽ സമരം ചെയ്യുന്ന കന്യാസ്ത്രീകൾ. അറസ്റ്റ് അദ്യഘട്ട വിജയമാണ്. അതുമാത്രം പോര. അർഹമായ ശിക്ഷ നൽകണമെന്നും കന്യാസ്ത്രീകൾ വ്യക്തമാക്കി.
തങ്ങളെ വർഗീയ വാദികളും യുക്തിവാദികളുമായി സഭ ചിത്രീകരിച്ചതിൽ ദുഃഖമുണ്ട്. പണവും സ്വാധീനമുള്ളവരെയും വേണമെങ്കിൽ പൊലീസിന് അറസ്റ്റ് ചെയ്യാനാകും എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
ഇത് ജനങ്ങളുടെ വിജയമാണ് തങ്ങക്ക് വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്ത നാനാ ജാതിമതസ്ഥർക്കും സമരത്തെ പിന്തുണച്ച മാധ്യമങ്ങൾക്കും നന്ദിയുണ്ടെന്നും കന്യാസ്ത്രീകൾ പറഞ്ഞു. അതേസമയം ഔദ്യോഗികമായി അറിയിക്കാതെ അറസ്റ്റ് ചെയ്തു എന്നതിനെ തങ്ങൾ വിശ്വസിക്കില്ല എന്നും കന്യാസ്ത്രീകൾ വ്യക്തമാക്കി.