Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫ്രാങ്കോയ്ക്ക് ലൈംഗിക ശേഷിയുണ്ടെന്ന് പരിശോധനാ ഫലം; അതിവേഗം കുറ്റപത്രം സമർപ്പിക്കും

ഫ്രാങ്കോയ്ക്ക് ലൈംഗിക ശേഷിയുണ്ടെന്ന് പരിശോധനാ ഫലം; അതിവേഗം കുറ്റപത്രം സമർപ്പിക്കും
, ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (13:44 IST)
കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയ കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ലൈംഗിക ശേഷിയുണ്ടെന്ന് പരിശോധനാ ഫലം. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന പരിശോധനയുടെ പ്രാഥമിക റിപ്പോർട്ട് മെഡിക്കൽ കോളേജിലെ ഫോറൻസിക് ഡോക്ടർ ജെയിംസ് കുട്ടി അന്വേഷണ സംഘത്തിന് കൈമാറി.  
 
ഫ്രാങ്കോ മുളക്കലിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള പരിശ്രമത്തിലാണ് പൊലീസ്. ഇതിന്റെ ഭാഗമായി. അടുത്ത ആഴ്ച അന്വേഷണ സംഘം ജലന്ധറിലെത്തി പരിശോധന നടത്തും. സംഭവം നടന്ന സമയത്ത് ഫ്രാങ്കോ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും മൊബൈൽ ഫോണും കണ്ടെത്താനാവുമെന്നാണ് പൊലീസ് പ്രതിക്ഷിക്കുന്നത്.
 
ഏത്രയും വേഗം കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. അതേസമയം പീഡനത്തിനിരയായ കന്യാസ്ത്രീയുടേ ചിത്രം പുറത്തുവിട്ടതിന് മിഷണറീസ് ഓഫ് ജീസസ് പി ആർ ഒ, സിസ്റ്റർ അമലക്ക് പൊലീസ് നോട്ടീസ് നൽകി. ഒരാഴ്ചക്കുള്ളിൽ കുറവിലങ്ങാട് പൊലീസിനുമുന്നിൽ  ഹാജരാവാനാണ് നോട്ടീസ്. കന്യാസ്ത്രീകളെ സ്വാധീനിക്കൻ ശ്രമിച്ച കേസിൽ ഫാദർ എർത്തയിലിനോട് വീണ്ടും ഹാജരാവാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂരിൽ റോഡരികിൽ കഞ്ചാവ് ചെടി വളർത്തിയ നിലയിൽ; എക്സൈസ് അന്വേഷണം ആരംഭിച്ചു