Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊലീസ് അറസ്‌റ്റ് ചെയ്‌തത് മാധ്യമങ്ങളുടെ സമ്മർദ്ദം കാരണം, പ്രാര്‍ത്ഥനയിലും ബൈബിള്‍ വായനയിലും ദിവസങ്ങൾ ചിലവഴിച്ചു: ഫ്രാങ്കോ മുളയ്‌ക്കൽ

, തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (10:45 IST)
പൊലീസ് തന്നെ അറസ്‌റ്റ് ചെയ്‌തത് മാധ്യമങ്ങളുടെ സമ്മർദ്ദം കാരണമെന്ന് ഫ്രാങ്കോ മുളയ്‌ക്കൽ. ഒക്ടോബര്‍ 19 ന് ജലന്ധര്‍ രൂപതയുടെ ഔദ്യോഗിക ലൈറ്റര്‍ ഹെഡില്‍ ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പ്‌മാര്‍ക്ക് എഴുതിയ കത്തിലാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഇക്കാര്യം പറയുന്നത്.  കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്‌റ്റിലായ ഫ്രാങ്കോ മുളയ്‌ക്കലിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ജാമ്യം ലഭിച്ചത്. 
 
'അത്ഭുതകരമായ രീതിയിലാണ് തനിക്ക് ജാമ്യം കിട്ടിയത്. സാധാരണ ഇത്തരം കേസുകളില്‍ ജാമ്യം ലഭിക്കുക എളുപ്പമല്ല. ജയലിനുള്ളില്‍ തനിക്ക് ഒരുവിധത്തിലുള്ള പ്രയാസങ്ങളും അനുഭവിക്കേണ്ടി വന്നിട്ടില്ല. ധ്യാനത്തില്‍ കഴിഞ്ഞ 21 ദിവസങ്ങളായിട്ടാണ് ജയില്‍ വാസം അനുഭവപ്പെട്ടത്. പ്രാര്‍ത്ഥനയിലും ബൈബിള്‍ വായനയിലുമാണ്  ആ ദിവസങ്ങള്‍ ചെലവഴിച്ചത്. ആത്മശോധന നടത്തുന്നതിന് ആ ദിനങ്ങളില്‍ തനിക്ക് സാധിച്ചു. അത് അനുഗ്രഹത്തിന്റെയും കൃപയുടെയും ദിവസങ്ങളിലായിരുന്നു'വെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
 
'ജയിലില്‍ നിന്നും താന്‍ പുറത്ത് വരുമ്പോള്‍ ആയിരങ്ങള്‍ ജപമാല ചൊല്ലി തന്നെ സ്വീകരിച്ചു. തന്റെ ജയില്‍ വാസ കാലത്ത് രാഷ്ട്രീയ നേതാക്കളുടെയും ബിഷപ്പുമാരുടെയും സന്ദര്‍ശനവും പ്രാര്‍ത്ഥനയും ആത്മവിശ്വാസം പകരുന്നതിന് നിദാനമായി'- ഫ്രാങ്കോ മുളയ്‌ക്കൽ കത്തിൽ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ലക്ഷ്യം കലാപം, 3000ത്തിലധികം പ്രതിഷേധക്കാർ സന്നിധാനത്ത്’- ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ