Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഇനി സൗജന്യ ബസ് യാത്ര; ഉത്തരവിറക്കി ഗതാഗതവകുപ്പ്

ഈ വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഇനി സൗജന്യ ബസ് യാത്ര; ഉത്തരവിറക്കി ഗതാഗതവകുപ്പ്
, വ്യാഴം, 5 ഒക്‌ടോബര്‍ 2023 (09:49 IST)
അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിച്ച് ഗതാഗതവകുപ്പ് ഉത്തരവിറക്കി. കെഎസ്ആര്‍ടിസിയിലും സ്വകാര്യ ബസിലും ഈ ആനുകൂല്യം ലഭിക്കും. അതിദാരിദ്ര നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. 
 
സംസ്ഥാനത്തെ അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കെ.എസ്.ആര്‍.ടി.സി/ പ്രൈവറ്റ് ബസുകളില്‍ സമ്പൂര്‍ണ സൗജന്യ യാത്ര അനുവദിച്ചതായി ഗതാഗതവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. പ്രസ്തുത ആനുകൂല്യം നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

108 ആംബുലന്‍സ് സേവനത്തിന് ഇനി മൊബൈല്‍ ആപ്പ് ഉപയോഗിക്കാം