Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭക്ഷ്യസുരക്ഷയില്‍ ഒന്നാം സ്ഥാനം നേടി കേരളം

ഭക്ഷ്യസുരക്ഷയില്‍ ഒന്നാം സ്ഥാനം നേടി കേരളം

കെ ആര്‍ അനൂപ്

, വ്യാഴം, 8 ജൂണ്‍ 2023 (12:50 IST)
ഭക്ഷ്യസുരക്ഷ സൂചകയില്‍ കേരളം ദേശീയതലത്തില്‍ ഒന്നാമത്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്.
കേരളം ഭക്ഷ്യ സുരക്ഷയില്‍ കൃത്യമായും ചിട്ടയായും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
 
കഴിഞ്ഞവര്‍ഷത്തെ വരുമാനത്തേക്കാള്‍ 193 ശതമാനം അധികം റെക്കോര്‍ഡ് വരുമാനമാണ് 2023 കാലയളവില്‍ കേരളം നേടിയത്.28.94 കോടി രൂപയുടെ എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡ് വരുമാനമാണ് കേരളം സ്വന്തമാക്കിയത്. 2018-19 കാലയളവില്‍ 15.41 കോടി രൂപ നേടിയതായിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ വരുമാനം.
 
 ട്രോഫിയും പ്രശസ്തി ഫലകവും അടങ്ങുന്ന പുരസ്‌കാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യയില്‍ നിന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ് ഏറ്റുവാങ്ങി.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോളിടെക്‌നിക് സപ്ലിമെന്ററി പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു