തുടര്‍ച്ചയായ ഒന്‍പതാം ദിവസവും കേരളത്തില്‍ ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 91.24 രൂപയായി. ഡീസലിന് 85.51 രൂപയും ആയിട്ടുണ്ട്. കൊച്ചിയില്‍ പെട്രോളിന് 89.57 രൂപയാണ് വില. ഡീസലിന് 84.11 രൂപ വിലയുണ്ട്.
സര്‍വകാല റെക്കോര്‍ഡിലാണ് ഇന്ധനവില മുന്നേറുന്നത്. രാജ്യത്തെ പല ഭാഗങ്ങളിലും പെട്രോള്‍ വില 100 കടന്നു. മഹാരാഷ്ട്രയിലെ പര്‍ബനിയില്‍ പെട്രോള്‍ വില 101 രൂപയോട് അടുക്കുകയാണ്. രാജസ്ഥാനിലെ ശ്രീഗംഗനഗറിലും പെട്രോള്‍ വില 101 രൂപയിലേയ്ക്ക് കുതിയ്ക്കുന്നു. ഉത്തരേന്ത്യയിലെ പല ഗ്രാമീണ പ്രദേശങ്ങളിലും പെട്രോള്‍ വില 100 കടന്നിട്ടുണ്ട്.