Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാള സിനിമാ മേഖലയില്‍ ക്രിമിനലുകളുടെ വിളയാട്ടമാണെന്ന് മന്ത്രി ജി സുധാരകന്‍; എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പല നടീ നടന്മാരും വലിയ ക്രിമിനലുകള്‍

എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പല നടീ നടന്മാരിലും ക്രിമിനലുകളുണ്ട്- മന്ത്രി ജി സുധാരകന്‍

മലയാള സിനിമാ മേഖലയില്‍ ക്രിമിനലുകളുടെ വിളയാട്ടമാണെന്ന് മന്ത്രി ജി സുധാരകന്‍; എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പല നടീ നടന്മാരും വലിയ ക്രിമിനലുകള്‍
തിരുവനന്തപുരം , തിങ്കള്‍, 1 ജനുവരി 2018 (10:16 IST)
മലയാള സിനിമാ മേഖലയ്ക്കുനേരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. ക്രിമിനലുളുടെ വിളയാട്ടമാണ് മലയാള സിനിമയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പല നടീ നടന്മാരും വലിയ ക്രിമിനലുകളാണെന്നും നടി മഞ്ജു വാര്യര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. 
 
കഥ എഴുതുന്നത് മുതല്‍ സ്വന്തമായി അഭിനയിച്ച് സ്വന്തം തീയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് വരെയുള്ള തരത്തിലേക്കത്തി ഇപ്പോള്‍ മലയാളസിനിമയിലെ കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. സാഗംര കള്‍ച്ചറല്‍ ഫോറത്തിന്റെ ചടങ്ങില്‍ വെച്ചായിരുന്നു മന്ത്രി തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ചടങ്ങില്‍ നടി മഞ്ജുവാര്യര്‍ക്ക് സാരംഗയുടെ ഉപഹാരം മന്ത്രി സമ്മാനിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആര്‍എസ്എസ് ശാഖകളാണ് കേരളത്തിലെ കലാപങ്ങളുടെ ഉറവിടമെന്ന് കോടിയേരി; ആര്‍എസ്എസിനെ നേരിടാന്‍ സിപിഎം പ്രവര്‍ത്തകര്‍ കായികക്ഷമത കൈവരിക്കണം