അഹങ്കാരിയാണ് പക്ഷേ എന്റെ അച്ഛൻ അഴിമതിക്കേസിൽ ജയിലിൽ പോയിട്ടില്ല; ഗണേഷിന് മറുപടിയുമായി ഷിബു ബേബി ജോൺ
താൻ അഹങ്കാരിയാണെന്ന് ഗണേഷ് കുമാർ പറഞ്ഞത് ശരിയാണ്. നല്ല അച്ഛനു പിറന്നതുകൊണ്ടാണ് തനിയ്ക്ക് അഹങ്കാരമുള്ളതെന്നും തന്റെ പിതാവ് അഴിമതിക്കേസില്‍ ജയിലില്‍ പോയിട്ടില്ലെന്നും ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബി ജോണ്‍. ഷിബു ബേബി ജോണിനെതിരെ ഗണേഷ് ഉന്ന
താൻ അഹങ്കാരിയാണെന്ന് ഗണേഷ് കുമാർ പറഞ്ഞത് ശരിയാണ്. നല്ല അച്ഛനു പിറന്നതുകൊണ്ടാണ് തനിയ്ക്ക് അഹങ്കാരമുള്ളതെന്നും തന്റെ പിതാവ് അഴിമതിക്കേസില്‍ ജയിലില്‍ പോയിട്ടില്ലെന്നും ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബി ജോണ്‍. ഷിബു ബേബി ജോണിനെതിരെ ഗണേഷ് ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഷിബു ബേബി ജോണ്‍ വഞ്ചകനാണെന്നും തന്നെ വഞ്ചിച്ചതിന് ലഭിച്ച ശിക്ഷയാണ് ചവറയിലെ തോല്‍വിയെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ഷിബു ബേബി ജോണിന് തന്നോട് മുന്‍ വൈരാഗ്യമുണ്ട്. ഷിബുവിനെതിരെ സരിതയെ കൊണ്ട് മൊഴി പറയിപ്പിച്ചുവെന്ന വാദം ശരിയല്ലെന്നും ഷിബു ബേബി ജോണിനെതിരെ സ്ഥാനാര്‍ത്ഥിയെ കണ്ടുപിടിച്ചത് താനാണെന്നുള്ള ധാരണ കൊണ്ടാകാമതെന്നും ഗണേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.
സരിത തന്നെ വിളിച്ചതായും ഓര്‍ക്കുന്നില്ല. സരിത തന്നെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതായി ചില ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഷിബു വ്യക്തമാക്കിയിരുന്നു. ഗണേഷ് കുമാറിന്റെ കുടുംബപ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കാന്‍ താന്‍ ശ്രമിച്ചതാണെന്ന് ശത്രൂതയക്ക് കാരണമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞിരുന്നു.