Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊടൈക്കനാലിലെ ഫ്‌ളാറ്റ് ഗണേഷിന്, ട്വിസ്റ്റായി രണ്ടാമത്തെ സഹോദരിയുടെ പിന്തുണ; വില്‍പത്രത്തിലെ വിവരങ്ങള്‍ പുറത്ത്

കൊടൈക്കനാലിലെ ഫ്‌ളാറ്റ് ഗണേഷിന്, ട്വിസ്റ്റായി രണ്ടാമത്തെ സഹോദരിയുടെ പിന്തുണ; വില്‍പത്രത്തിലെ വിവരങ്ങള്‍ പുറത്ത്
, ബുധന്‍, 19 മെയ് 2021 (11:58 IST)
ആര്‍.ബാലകൃഷ്ണപിള്ളയുടെ വില്‍പത്രത്തിലെ വിവരങ്ങള്‍ പുറത്ത്. മൂന്ന് മക്കള്‍ക്കും രണ്ട് ചെറുമക്കള്‍ക്കും ബാലകൃഷ്ണപിള്ള ചാരിറ്റബിള്‍ ട്രസ്റ്റിനും സ്വത്ത് വീതിച്ചു നല്‍കിയാണ് വില്‍പത്രം. 
 
എംസി റോഡില്‍ ആയൂരിനു സമീപം 15 ഏക്കര്‍ റബര്‍ത്തോട്ടം മൂത്തമകള്‍ ഉഷ മോഹന്‍ദാസിന് അവകാശപ്പെട്ടതാണെന്ന് വില്‍പത്രത്തില്‍ പറയുന്നു. വാളകം പാനൂര്‍കോണത്ത് അഞ്ച് ഏക്കര്‍ സ്ഥലം ഉഷയുടെ മക്കളായ ദേവിക്കും കാര്‍ത്തികയ്ക്കുമാണ്. 
 
കൊട്ടാരക്കര കീഴൂട്ട് വീട് ഉള്‍പ്പെട്ട 15 സെന്റും പൊലിക്കോട്ടെ രണ്ടര ഏക്കറും രണ്ടാമത്തെ മകള്‍ ബിന്ദുവിനും വാളകത്തെ വീടും സ്‌കൂളുകളും ഉള്‍പ്പെടുന്ന 5 ഏക്കര്‍ ഗണേഷ്‌കുമാറിനും അവകാശപ്പെട്ടതാണ്. ഇടമുളയ്ക്കല്‍ മാര്‍ത്താണ്ടംകര സ്‌കൂളും കൊട്ടാരക്കര കീഴൂട്ട് വീട്ടിലെ 12 സെന്റും ആനയും കൊടൈക്കനാലിലെ ഫ്‌ളാറ്റും ഗണേഷിന്റെ പേരിലാണ് എഴുതിയിരിക്കുന്നത്. ബാലകൃഷ്ണ പിള്ളയുടെ മരണശേഷം ഗണേഷാണ് സ്‌കൂള്‍ മാനേജരെന്നും വില്‍പത്രത്തില്‍ പറയുന്നു. 
 
വാളകം ബിഎഡ് സെന്റര്‍, കൊട്ടാരക്കരയിലെയും തിരുവനന്തപുരത്തെയും പാര്‍ട്ടി ഓഫിസുകള്‍ എന്നിവ ട്രസ്റ്റിന്റെ പേരിലാണ്. പാര്‍ട്ടി ചെയര്‍മാനാണു ട്രസ്റ്റിന്റെയും ചെയര്‍മാന്‍.
 
2020 ഓഗസ്റ്റ് ഒന്‍പതിന് ബാലകൃഷ്ണ പിള്ള സ്വന്തം ഇഷ്ടപ്രകാരമാണ് ഇതു ചെയ്തതെന്നും ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും വില്‍പത്രം തയാറാക്കിയതിനു നേതൃത്വം നല്‍കിയ കേരള കോണ്‍ഗ്രസ്(ബി) മണ്ഡലം പ്രസിഡന്റ് കെ.പ്രഭാകരന്‍ നായര്‍ അറിയിച്ചു.
 
മൂത്ത സഹോദരി ഉഷയാണ് വില്‍പത്രത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപിക്കുന്നത്. ഗണേഷ് കുമാര്‍ സ്വത്ത് തട്ടിയെടുത്തെന്നാണ് ആരോപണം. എന്നാല്‍, രണ്ടാമത്തെ സഹോദരി ബിന്ദുവിന്റെ പിന്തുണ ഗണേഷിനുണ്ട്. ക്രമക്കേട് നടന്നിട്ടില്ലെന്നും അച്ഛന്‍ സ്വന്തം ഇഷ്ടത്തിനനുസരിച്ച് എഴുതിയ വില്‍പത്രമാണെന്നും ബിന്ദു പറയുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും ന്യൂനമര്‍ദ്ദം! സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം