Webdunia - Bharat's app for daily news and videos

Install App

ലിംഗം ഛേദിച്ച സംഭവത്തിന് പിന്നില്‍ എഡിജിപി സന്ധ്യയെന്ന് ഗംഗേശാനന്ദ

ലിംഗം ഛേദിച്ച സംഭവത്തിന് പിന്നില്‍ എഡിജിപി സന്ധ്യയെന്ന് ഗംഗേശാനന്ദ

Webdunia
ശനി, 2 സെപ്‌റ്റംബര്‍ 2017 (20:10 IST)
എഡിജിപി ബി സന്ധ്യക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ലൈംഗികാതിക്രമത്തിനിടെ ലിംഗം ഛേദനത്തിരയായ ഗംഗേശാനന്ദ.

സന്ധ്യയുടെ അറിവോ സമ്മതമോ ഇല്ലാതെ തനിക്കെതിരെ അതിക്രമം ഉണ്ടാകില്ല. ഈ സര്‍ക്കാരും സന്ധ്യയും ഉള്ളപ്പോള്‍ കേസന്വേഷണം നീതിപൂര്‍വ്വമാകില്ല. പൊലീസിന്റെ ഗൂഡാലോചനയില്‍ പെണ്‍കുട്ടി വീണുപോയതാണെന്നും ഗംഗേശാനന്ദ വ്യക്തമാക്കി.

പൊലീസിനൊപ്പം അയ്യപ്പദാസ്, മനോജ് മുരളി, അജിത്ത് എന്നിവര്‍ ചേര്‍ന്നുള്ള ഗൂഢാലോചനയില്‍ പെണ്‍കുട്ടി വീണുപോയി. അവള്‍ക്ക് അങ്ങനെയൊന്നും പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹം സംരക്ഷിക്കാൻ ശ്രമിച്ചതിന്റെ വിരോധം തന്നോട് തീർത്തതാണ്. ഈ സംഭവത്തില്‍ തനിക്കെതിരെ നിരവധി കേസുകളുണ്ടെങ്കിലും രാഷ്ട്രീയത്തിലുൾപ്പെടെ സ്വാധീനമുള്ളതിനാൽ ഇത്രയും കാലം നടപടിയെടുക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോഴത്തെ ഗൂഢാലോചനയ്‌ക്ക് പിന്നില്‍ സന്ധ്യയും സിപിഎമ്മുമാണെന്നും ഗംഗേശാനന്ദ പറഞ്ഞു.

മെയ് 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വാമി ഗംഗേശാനന്ദ പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിക്കവെ കയ്യില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് പെണ്‍കുട്ടി അദ്ദേഹത്തിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്നാണ് കേസ്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം