Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്ലൂ വെയ്ല്‍ വീണ്ടും തലപൊക്കി; മുറിവേറ്റ നാലു കുട്ടികള്‍ ആശുപത്രിയില്‍

ബ്ലൂ വെയ്ല്‍ ‍: നാലു കുട്ടികള്‍ ആശുപത്രിയില്‍

ബ്ലൂ വെയ്ല്‍ വീണ്ടും തലപൊക്കി; മുറിവേറ്റ നാലു കുട്ടികള്‍ ആശുപത്രിയില്‍
, ശനി, 2 സെപ്‌റ്റംബര്‍ 2017 (13:45 IST)
ആത്മഹത്യാ ഗെയിം എന്ന പേരില്‍ അറിയപ്പെടുന്ന ‘ബ്ലൂ വെയില്‍’ വീണ്ടും തലപൊക്കുന്നു. അസമില്‍ ഗെയിം കളിച്ച് സ്വയം പരിക്കേല്‍പ്പിച്ച നാലു കുട്ടികള്‍ ആശുപത്രിയില്‍. പതിനാറും പതിനേഴും വയസ്സുള്ള കുട്ടികളെയാണ് ശരീരത്തില്‍ മുറിവുകളേല്‍പ്പിച്ചത്. 
 
ആശുപത്രിയില്‍ കഴിയുന്ന പതിനേഴുകാരന്റെ ആരോഗ്യം മെച്ചപ്പെട്ട് വരുന്നുണ്ട്. പക്ഷേ ഇപ്പോഴും ആത്മഹത്യ പ്രവണതകള്‍ കാണിക്കുന്നുണ്ടെന്ന് സൈകാട്രി വിഭാഗം മേധാവി പറഞ്ഞു. കയ്യില്‍ തിമിംഗലത്തിന്റെ ചിത്രം വരച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ അഅദ്ധ്യാപകരാണ് വിവരം വീട്ടുകാരെ അറിയിച്ചത്. 
 
അതേസമയം കൊലയാളി ഗെയിമിനെതിരെ ജാഗ്രത ശക്തമാക്കാന്‍ കാമ്‌രൂപ് മെട്രോപ്പൊലീറ്റന്‍ മജിസ്‌ട്രേറ്റ് പ്രത്യേക സമിതി രൂപീകരിച്ചു. ഓണ്‍ലൈന്‍ സൈറ്റുകളില്‍ പരസ്യം നല്‍കുന്ന ഏജന്‍സികളാണ് സംസ്ഥാനത്ത് ഗെയിം പ്രചരിക്കുന്ന വിവരം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് എന്തുവിവരം ലഭിച്ചാലും അത് കൈമാറണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുര്‍മീതിനെ സിനിമാക്കാരും കൈവിട്ടു ; നടീനടന്മാരുടെ സംഘടനയില്‍ നിന്നും ആള്‍ദൈവത്തെ പുറത്താക്കി !