Select Your Language

Notifications

webdunia
webdunia
webdunia
webdunia

അങ്കമാലിയില്‍ 110 കിലോ കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍

അങ്കമാലിയില്‍ 110 കിലോ കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍

എ കെ ജെ അയ്യര്‍

, വ്യാഴം, 26 നവം‌ബര്‍ 2020 (19:23 IST)
അങ്കമാലി: വാഹന പരിശോധനയ്ക്കിടെ കാറിനുള്ളിലും ഡിക്കിയിലുമായി സൂക്ഷിച്ചിരുന്ന 110 കിലോ കഞ്ചാവുമായി മൂന്നു പേരെ പോലീസ് അറസ്‌റ് ചെയ്തു. ചാലക്കുടി ഭാഗത്ത് നിന്ന് അങ്കമാലിയിലേക്ക് രണ്ട് കാറുകളിലായി വരികയായിരുന്ന സംഘമാണ് പിടിയിലായത്.
 
ഇടുക്കി വെള്ളത്തുതൂവല്‍ സ്വദേശി സുനില്‍, ചന്തു, തൊടുപുഴ പെരുംപള്ളി ചിറ  ചെളിക്കണ്ടത്തില്‍ വീട്ടില്‍ നിസാര്‍ എന്നിവരാണ് പിടിയിലായത്. എറണാകുളം ജില്ലയില്‍ ലഹരി മരുന്നുവേണ്ട എക്‌സൈസ് സംഘം ശക്തമാക്കിയിരിക്കുകയാണ്.
 
കഴിഞ്ഞ ദിവസം പാഴ്സല്‍ സര്‍വീസ് വഴി ദുബായിക്ക് കടത്താണ് ശ്രമിച്ചിരുന്ന  കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചിരുന്നു. ഇതുമായി നര്‍ക്കോട്ടിക്‌സ് സെല്‍ തമ്മനത്തെ ഫ്ളാറ്റില്‍ വച്ച് തലശേരി സ്വദേശി റഹീസ്, മാറാട് സ്വദേശി അഖിലേഷ് എന്നീ രണ്ട് പേരെ പിടികൂടിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പിങ്ക് റിവർ' പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് റിപ്പോർട്ടുകൾ