പാലക്കാട് : പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് 11.9 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കഞ്ചാവ് .
റെയിൽവെ സംരക്ഷണ സേനയുടെ ക്രൈം ഇൻറലിജൻസ് വിഭാഗവും എക്സൈസ് സർക്കിൾ പാർട്ടിയും ചേർന്നാണ് കഞ്ചാവ് കണ്ടെത്തിയത്. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വച്ചിരുന്ന ബാഗിൽ നിന്നാണ് 11.9 കിലോ കഞ്ചാവ് ലഭിച്ചത്.
ഈ കഞ്ചാവിന് ഏകദേശം ആറ് ലക്ഷത്തോളം രൂപ വില വരും എന്നാണ് കണക്കാക്കുന്നത്. കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
എക്സൈസിനെ കണ്ട് ഭയന്ന് ബാഗിന്റെ ഉടമ കഞ്ചാവ് ഉപേക്ഷിച്ച് കടന്നതാവും എന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. കഞ്ചാവ് കൊണ്ടുവന്ന പ്രതിയെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെത്തിയിരുന്നു