Webdunia - Bharat's app for daily news and videos

Install App

മൂന്നു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

എ കെ ജെ അയ്യര്‍
തിങ്കള്‍, 26 ഒക്‌ടോബര്‍ 2020 (10:28 IST)
കണ്ണൂര്‍: മൂന്നു കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്‌ററ് ചെയ്തു. ന്യൂ മാഹിയിലെ പെരിങ്ങാടി സല്‌സബീല്‍ വീട്ടില്‍ റിഷാബ് എന്ന ഇരുപത്താറുകാരനാണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സിയാദ് എന്നയാള്‍ ഓടിരക്ഷപ്പെട്ടു.
 
കാറില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. തലശേരി കടല്‍പ്പാലം, പുതിയ ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതിന് വിതരണം ചെയ്യാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.
 
കോടിയേരി വയലില്‍ പീടികയില്‍ നടത്തിയ വാഹന പരിശോധനയാണ് കഞ്ചാവ് പിടിക്കാന്‍ സഹായിച്ചത്.  കഞ്ചാവ് സംഘം വലിയ തലവേദന ആയതിനെ തുടര്‍ന്ന് ദിവസങ്ങളോളം നിരീക്ഷണം നടത്തിയ ശേഷമാണ് പ്രതികളെ കഞ്ചാവുമായി പിടിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments