മലപ്പുറം: സ്റ്റേഷനറി ഉല്‍പ്പന്നങ്ങള്‍ എന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ച് ലോറിയില്‍ കടത്തിയ 150 കിലോ കഞ്ചാവ് പിടികൂടി. ഇതുമായി ബന്ധപ്പെട്ടു മൂന്നു പേരെയും ഇത് കൊണ്ടുവന്ന ലോറിയും കസ്റ്റഡിയിലെടുത്തു.
ചെര്‍പ്പുളശേരി പാലക്കാപ്പറമ്പില്‍ ജാബിര്‍, ആലുവ കൊച്ചുപറമ്പില്‍ മിഥുന്‍, പുത്തന്‍വീട്ടില്‍ സുജിത്ത് എന്നിവരാണ് കഞ്ചാവ് കടത്തിന് പിടിയിലായത്. ആന്റി നര്‍ക്കോട്ടിക്‌സ് സ്‌ക്വഡും എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കഞ്ചാവ് പിടിച്ചത്. കഞ്ചാവിന്റെ ഉറവിടം വെളിപ്പെടുത്തിയിട്ടില്ല. കൂടുതല്‍ അന്വേഷണം നടക്കുന്നു.