കോഴിക്കോട് : രണ്ടു ലോഡ് പ്ലാസ്റ്റിക് മാലിന്യം റോഡരുകിലെ സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ സ്ഥലത്ത് തള്ളി തീയിട്ട സംഭവത്തിൽ കട ഉടമയ്ക്ക് അധികാരികൾ ഒരു ലക്ഷം രൂപാ പിഴയിട്ടു. കാട്ടാങ്ങൽ കമ്പനിമുക്ക് കരുവാരപ്പറ്റ തുമ്പ ശേരി റോഡരുകിലെ സ്ഥലത്താണ് മാലിന്യം കത്തിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെ കട ഉടമയുടെ സഹായിയായ അതിഥി തൊഴിലാളിയാണ് മാലിന്യം തള്ളാൻ സഹായിച്ചത്. പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യം കത്തി ഏറെ നേരം വിഷവാതകം ഉള്ള പുക വരുന്നതോടെ നാട്ടുകാർ സംഘടിച്ച് ചാത്തമംഗലം പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തി മലിന്യ ഉറവിടം കണ്ടെത്തി.
തുടർന്ന് കട ഉടമയുടെ സഹായിയെ തന്ത്രപരമായി വിളിച്ചു വരുത്തി മാലിന്യത്തിൻ്റെ ഉറവിടം സ്ഥിരീകരിച്ചു. പിന്നീട് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡൻറ് ഓളിക്കൽ ഗഫൂറും ആരോഗ്യ വകുപ്പും പോലീസും ചേർന്ന് പരിശോധന നടത്തി അവശേഷിച്ച മാലിന്യം നീക്കാനുള്ള ചെലവും പിഴയായി ഒരു ലക്ഷം രൂപയും ഈടാക്കാൻ നീനമാനിക്കുകയായിരുന്നു. അതേ സമയം പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് കുന്നമംഗലം പോലീസും കട ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട