ആഡംബര വിവാഹം; ഗീതാ ഗോപി എംഎല്‍എയോട് വിശദീകരണം തേടും
ആഡംബര വിവാഹം; ഗീതാ ഗോപി എംഎല്‍എയോട് വിശദീകരണം തേടും
പാര്‍ട്ടി നിലപാടിന് വിരുദ്ധമായി മകളുടെ ആഡംബര വിവാഹം നടത്തിയതിന് നാട്ടിക എംഎല്‍എ ഗീതാ ഗോപിയോട് സിപിഐ വിശദീകരണം തേടും.
തൃശൂർ ജില്ലാകമ്മിറ്റിയെ ഇതിനായി സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തി. സംസ്ഥാന എക്‍സിക്യൂട്ടിവാണ് വിശദീകരണം തേടാന്‍ ആവശ്യപ്പെട്ടത്.
സ്വർണത്തിലുള്ള നിരവധി ആടയാഭരണങ്ങളാൽ അണിഞ്ഞൊരുങ്ങിയ വധുവിന്റെ വിവാഹ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആഢംബര വിവാഹങ്ങളെ ശക്തിയുക്തം എതിർക്കുന്ന സിപിഐയെ വെട്ടിലാക്കിയിരിക്കുകയാണ് എംഎൽഎയുടെ പ്രവർത്തി.
വിവാഹത്തിനെതിരെ സിപിഐയിലെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലടക്കം വിവാഹ ധൂർത്തിനെതിരെ സിപിഐ അതിശക്തമായി രംഗത്ത് വന്നിരുന്നു.