Webdunia - Bharat's app for daily news and videos

Install App

ദളിത് ഹര്‍ത്താല്‍; വാഹനങ്ങള്‍ തടഞ്ഞിട്ടില്ല, പ്രകോപനമില്ലാതെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു: ഗീതാനന്ദന്‍

വാഹനങ്ങള്‍ തടഞ്ഞിട്ടില്ലെന്ന് ഗീതാനന്ദന്‍

Webdunia
തിങ്കള്‍, 9 ഏപ്രില്‍ 2018 (11:07 IST)
സംസ്ഥാന വ്യാപകമായി ദളിത് സംഘടനകൾ നടത്തുന്ന ഹർത്താലില്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ തടഞ്ഞിട്ടില്ലെന്നും പ്രകോപനങ്ങള്‍ ഒന്നും കൂടാതെയാണ് പൊലീസ് തങ്ങളെ കസ്റ്റഡിയില്‍ എടുത്തതെന്നും ആദിവാസി ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദന്‍ വ്യക്തമാക്കി.
 
പ്രകോപനപരമായോ യാത്രികര്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലോ തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ല. വെറുതെ നില്‍ക്കുകയായിരുന്ന തങ്ങളെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നെന്നും ഗീതാനന്ദന്‍ പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ നിന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
കൊച്ചി ഹൈക്കോടതി പരിസരത്തെ വാഹനങ്ങള്‍ തടഞ്ഞതിനാണ് ഗീതാനന്ദനടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗീതാനന്ദനടക്കം 25 പേരെയാണ് കസ്റ്റഡിയിലെടുത്തത്. 3 വനിതകള്‍ കരുതല്‍ തടങ്കലിലാണെന്നും പോലീസ് അറിയിച്ചു. 
 
അതേസമയം, തിരുവനന്തപുരം ജില്ലയിലെ തമ്പാനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധിച്ചു. ഇതോടെ സര്‍വീസ് നിര്‍ത്തിവെയ്ക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും വാഹനങ്ങൾ തടയാൻ ശ്രമമുണ്ടായി. 
 
ഉത്തരേന്ത്യയിലെ ദലിത് പ്രക്ഷോഭങ്ങൾക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണു ദലിത് ഐക്യവേദി ഹർത്താലിനു ആഹ്വാനം ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പുടിന്റെ അംഗരക്ഷകര്‍ വിദേശ യാത്രകളില്‍ അദ്ദേഹത്തിന്റെ മലവും മൂത്രവും ശേഖരിച്ച് റഷ്യയിലേക്ക് തിരികെ കൊണ്ടുപോകുന്നു; കാരണം ഇതാണ്

മഴയ്ക്കു കാരണം ശക്തി കൂടിയ ന്യൂനമര്‍ദ്ദം; ഒപ്പം ന്യൂനമര്‍ദ്ദപാത്തിയും

പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ അവധി

സംസ്ഥാനത്തെ പാലം നിര്‍മാണം: വിദഗ്ധ സമിതിയെ നിയോഗിക്കും

World Photography Day: ലോക ഫോട്ടോഗ്രാഫി ദിനം – ക്യാമറയുടെ മാജിക് ലഭിച്ച ദിവസം

അടുത്ത ലേഖനം
Show comments