Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാരത് ബന്ധിൽ വീടുകൾക്ക് തീയിട്ടവരായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച പട്ടികയിലെ ആദ്യത്തെ ദളിത് യുവാവ് വെടിയേറ്റ് മരിച്ചു

ഭാരത് ബന്ധിൽ വീടുകൾക്ക് തീയിട്ടവരായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച പട്ടികയിലെ ആദ്യത്തെ ദളിത് യുവാവ് വെടിയേറ്റ് മരിച്ചു
, വെള്ളി, 6 ഏപ്രില്‍ 2018 (15:25 IST)
ഭാരത് ബന്ദിനിടെ അക്രമം നടത്തിയവർ എന്നരീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച പട്ടികയിലെ ആദ്യത്തെ യുവാവിനെ ഉത്തർപ്രദേശിൽ വെടിവച്ചു കൊന്നു. 28കാരൻ ഗോപി പരിജയാണ് വെടിയേറ്റ് മരിച്ചത്. ഇയാൾ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകനാണ്. 
 
ഈ മാസം രണ്ടിന് നടന്ന ഭാരത് ബന്ദിൽ വീടുകൾക്കു തീയിട്ടു എന്നാരോപിച്ച് നിരവധി യുവാക്കളെ ഉൾപ്പെടുത്തിയ പട്ടിക മുൻപ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു ദളിത് യുവാവ് വെടിയേറ്റ് മരിച്ചത്. ലിസ്റ്റിൽ ഇനിയും നിരവധി യുവാക്കൾ ഉൾപ്പെട്ടിട്ടുണ്ട് എന്നത് ആശങ്ക ജനിപ്പിക്കുന്നുണ്ട്.
 
ഗോപിയുടെ ശരീരത്തിൽ അഞ്ച് തവണ വെടിയേറ്റതായി പൊലീസ് പറയുന്നു. മരണപ്പെട്ട യുവാവിന്റെ അച്ഛന്റെ പരാതിയിൽ നാലുപേർക്കെതിരെ പൊലീസ് മനപ്പൂർവ്വമായ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്പലത്തിലെ പ്രസാദം കഴിച്ച രണ്ട് പേര്‍ മരിച്ചു; 37 പേര്‍ക്ക് ഭക്ഷ്യവിഷബാധ