Webdunia - Bharat's app for daily news and videos

Install App

തുലാവർഷത്തിൽ ലഭിക്കേണ്ട 84 ശതമാനം മഴ ഒക്ടോബർ മാസത്തിൽ മാത്രം

Webdunia
തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (22:11 IST)
തുലാവർഷത്തിൽ കേരളത്തിൽ പ്രവചിക്കപ്പെട്ട മഴയുടെ 84 ശതമാനം തുലാവർഷം ഇപ്പോൾ തന്നെ ലഭിച്ചതായി റിപ്പോർട്ട്.ഒക്ടോബര്‍ ഒന്നു മുതല്‍ പതിനേഴുവരെയുള്ള കണക്കാണ് ഇത്. 492 മില്ലി മീറ്റർ മഴയാണ് തുലാവർഷത്തിൽ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഇതിൽ 412.2 മില്ലി മീറ്റർ ആണെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
 
ഒക്‌ടോബർ 1 മുതൽ ഡിസംബർ 31 വരെയാണ് 492 മില്ലീ മീറ്റർ മഴയാണ് പ്രതീക്ഷിച്ചിരുന്നത്. ഔദ്യോഗികമായി ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ ലഭിക്കുന്ന മഴ  തുലാവർഷ മഴയായാണ് കണക്കാക്കുക. കാസർകോട് ജില്ലയിൽ ഒക്‌ടോബർ 13ന് തന്നെ സീസണിൽ ലഭിക്കേണ്ട മഴയേക്കാൾ കൂടുതൽ ലഭിച്ചു.
 
കണ്ണൂർ ജില്ലയിൽ ഡിസംബർ 31 വരെ 376 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്തു ഒക്ടോബർ 17 വരെ 441 മില്ലി മീറ്റര്‍ മഴ ലഭിച്ചു, കോഴിക്കോട് ജില്ലയിൽ 450 മില്ലി മീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്തു 515 മില്ലിമീറ്റര്‍ ലഭിച്ചു കഴിഞ്ഞു.
 
പത്തനംതിട്ട ജില്ലയിൽ സീസണിൽ ലഭിക്കേണ്ട മുഴുവൻ മഴയുടെ 97% ലഭിച്ചുകഴിഞ്ഞപ്പോൾ പാലക്കാട് ഇത് 90 ശതമാനവും മലപ്പുറത്ത് 86 ശതമാനവും ലഭിച്ചു. കേരളത്തിൽ ബുധനാഴ്ച ഒക്ടോബർ 20 മുതൽ തുടർന്നുള്ള 3-4 ദിവസങ്ങളിൽ വ്യാപകമായി മഴക്ക് സാധ്യതയുണ്ടെന്നാണ് കാലവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

ശരീരഭാരത്തില്‍ 72കിലോ കുറച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍; തരംഗമായി നാലുടിപ്‌സുകള്‍

ഒരു ഗഡു ക്ഷേമ പെൻഷൻ (1600 രൂപ) കൂടി അനുവദിച്ചു: അടുത്ത ബുധനാഴ്ച മുതൽ വിതരണം ചെയ്യും

ഇന്ന് മഴ കനക്കും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

കള്ളനോട്ടു കേസിൽ ജാമ്യത്തിലിറങ്ങിയ അദ്ധ്യാപകൻ വീണ്ടും കള്ളനോട്ടുമായി പിടിയിലായി

അടുത്ത ലേഖനം
Show comments