Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുറന്നുവിടുക സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം, 64 കുടുംബങ്ങളെ മാറ്റും, അതീവ ജാഗ്രത

ജലനിരപ്പ്
, തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (18:15 IST)
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തുറക്കും. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതം ഉയർത്തും. സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളമായിരിക്കും ഇത്തരത്തിൽ പുറത്ത് വിടുക.
 
അണക്കെട്ടിന്റെ വൃഷ്‌ടി പ്രദേശത്ത് ശക്തമായ മഴ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.ഇടുക്കി, വാത്തിക്കുടി, കഞ്ഞിക്കുഴി, കാമാക്ഷി പഞ്ചായത്തുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പെരിയാർ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണഗൂഡം നിർദേശിച്ചു. ബുധനാഴ്‌ച മുതൽ സംസ്ഥാനത്ത് കനത്ത മഴ പെ‌യ്യുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 6676 പേർ‌ക്ക് കൊവിഡ്, 60 മരണം