Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അനിയത്തിക്ക് മൊബൈല്‍ കൊടുത്ത് ശീലിപ്പിക്കരുത്'; മൊബൈല്‍ ഫോണിന് അടിമയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു !

girl addicted to mobile phone committed suicide
, ഞായര്‍, 5 ജൂണ്‍ 2022 (11:26 IST)
മൊബൈല്‍ ഫോണ്‍ അമിത ഉപയോഗം കാരണം അതിനടിമയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു. കല്ലമ്പലം നടത്തറയിലുള്ള വീട്ടിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
 
മൊബൈലിനു അടിമയായ തനിക്കു അടുത്ത സുഹൃത്തുക്കള്‍ ആരും ഇല്ലെന്നാണ് പെണ്‍കുട്ടി കത്തില്‍ പറയുന്നത്. ഇതിനൊപ്പം ഫോണിനും സോഷ്യല്‍ മീഡിയയ്ക്കും താന്‍ അടിമപ്പെട്ടു എന്നും കത്തില്‍ പറയുന്നു. താന്‍ മൊബൈലില്‍ അടിമ ആയതിനാല്‍ തന്റെ ഇളയ സഹോദരിക്ക് മൊബൈല്‍ കൊടുത്തു ശീലിപ്പിക്കരുത് എന്നും മൊബൈലിനു അടിമയായ താന്‍ വിഷാദ രോഗത്തിന് അടിമയായി എന്നും ഇതുമൂലം ഉള്ള നിരാശയില്‍ ആത്മഹത്യ ചെയ്തു എന്നുമാണ് പോലീസ് പറയുന്നത്.
 
എന്നാല്‍ മൊബൈല്‍ അടിമ ആയത് അടക്കം ഉള്ള കാര്യങ്ങള്‍ പോലീസ് വിശദമായി പരിശോധിക്കാന്‍ തയ്യാറെടുക്കുകയാണ്. മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാന്‍ തട്ടിവീണ ബൈക്ക് യാത്രികര്‍ ലോറി കയറി മരിച്ചു