Publish Date: Thu, 09 May 2019 (19:21 IST)
Updated Date: Thu, 09 May 2019 (19:22 IST)
പ്ലസ് ടു പരീക്ഷയില്‍ തോറ്റ മനോവിഷമത്തില്‍ തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിനിയായ ശ്രീതുവാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
പരീക്ഷാഫലം വന്നതിന് പിന്നാലെയാണ് ശ്രീതു തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇതോടെ പ്ലസ് ടു പരീക്ഷ ഫലം വന്നതിന് ശേഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണം രണ്ടായി. എറണാകുളം പറവൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുറ്റിച്ചിറ പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു.
എസ്എസ്എല്‍സി പരീക്ഷ തോറ്റ മനോവിഷമത്തില്‍ ഇടുക്കി ഏലപ്പാറയിലും പാലക്കാട് കൂറ്റനാടും പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു.