Webdunia - Bharat's app for daily news and videos

Install App

ലഹരിമരുന്ന് നല്‍കി ബിരുദ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

കെ ആര്‍ അനൂപ്
വെള്ളി, 2 ജൂണ്‍ 2023 (12:55 IST)
ബിരുദ വിദ്യാര്‍ത്ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചു. താമരശ്ശേരിയിലാണ് സംഭവം. പീഡിപ്പിച്ച ശേഷം വിദ്യാര്‍ത്ഥിനിയെ വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. പ്രതിയെ തിരിച്ചറിഞ്ഞു ഉടന്‍ പിടിയിലാക്കാന്‍ ആണ് സാധ്യത. ചൊവ്വാഴ്ച കാണാതായ പെണ്‍കുട്ടിയെ കഴിഞ്ഞദിവസം താമരശ്ശേരി ചുരത്തില്‍ കണ്ടെത്തി.
 
വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലഹരിമരുന്ന് നല്‍കിയാണ് പീഡനം നടന്നതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. താമരശ്ശേരിയിലെ തന്നെ ഒരു സ്വകാര്യ കോളേജ് കോളേജിലാണ് പെണ്‍കുട്ടി പഠിക്കുന്നത്.
 
ചൊവ്വാഴ്ച ഹോസ്റ്റലില്‍ നിന്ന് വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഇറങ്ങിയത്. തിരിച്ച് ഹോസ്റ്റലില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടില്‍ വിളിച്ച് അന്വേഷിച്ച ഹോസ്റ്റല്‍ അധികൃതര്‍ പെണ്‍കുട്ടി വീട്ടിലെത്തിയില്ലെന്ന് മനസ്സിലാക്കി. തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിലാണ് താമരശ്ശേരി ചുരത്തിലെ ഒന്‍പതാം വളവില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
 
വിദ്യാര്‍ഥിനിയെ കണ്ടെത്തിയ സ്ഥലത്ത് പ്രതി ഉണ്ടായിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ പെണ്‍കുട്ടിയ്ക്ക്, പരിശോധനയില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചു. പ്രദേശത്തെ എംഡി എം എ വിതരണം ചെയ്യുന്ന ഒരാളാണ് പ്രതിയെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പുല്‍ക്കൂട് തകര്‍ത്ത സംഭവം ഒറ്റപ്പെട്ടതായി കാണാനാവില്ലെന്ന് സീറോ മലബാര്‍ സഭ

സെക്രട്ടറിയേറ്റില്‍ വീണ്ടും പാമ്പ്; നാലു ദിവസത്തിനിടെ കാണുന്നത് മൂന്നാം തവണ

പാല്‍പ്പൊടി പാക്കറ്റുകളില്‍ എംഡിഎംഎ, കൊണ്ടുവന്നത് സിനിമാ നടിമാര്‍ക്കു വേണ്ടിയെന്ന് വെളിപ്പെടുത്തല്‍; യുവാവ് അറസ്റ്റില്‍

ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള സംഘപരിവാര്‍ ആക്രമണം; മലയാളികള്‍ക്ക് അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി

കോഴിക്കോട് കുടുംബത്തിനൊപ്പം ഊട്ടിക്ക് പോയ 14കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

അടുത്ത ലേഖനം
Show comments