Publish Date: Tue, 30 May 2023 (17:28 IST)
Updated Date: Tue, 30 May 2023 (17:30 IST)
സിദ്ധിഖ് കൊല്ലപ്പെടുമ്പോള്‍ താന്‍ മുറിയിലുണ്ടായിരുന്നതായി പ്രതി ഫര്‍ഹാന. ഷിബിലിയും ആഷിഖും ചേര്‍ന്നാണ് കൊലപാതകം സംബന്ധിച്ച് ആസൂത്രണം നടത്തിയത്. ഹണി ട്രാപ്പുമായി കൊലപാതകത്തിന് ബന്ധമില്ലെന്നും ഫര്‍ഹാന മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തി.
കൊലപാതം നടക്കുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നു. ഷിബിലിയും സിദ്ദീഖും തമ്മില്‍ റൂമില്‍ വെച്ച് വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഷിബിലിയാണ് എല്ലാം ചെയ്തതെന്നും ഫര്‍ഹാന പറഞ്ഞു. ചെര്‍പ്പളശ്ശേരി ചളവറയിലെ വീട്ടില്‍ തെളിവെടുപ്പിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫര്‍ഹാന.