അമ്മയുടെ സുഹൃത്ത് പെണ്‍കുട്ടിയോട് ചെയ്ത ക്രൂരത
പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്നയാള്‍ അറസ്റ്റില്‍
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് പീഡനത്തിന് സഹായിയായി നിന്ന ഫ്‌ളാറ്റ് ഉടമയെ പോലീസ് അറസ്റ് ചെയ്തു. ഇരവിപുരം സുനാമി ഫ്‌ളാറ്റിന്റെ ഉടമയായ ഇരുപത്തേഴുകാരനായ സിമിയോൻ എന്ന റിച്ചു ആണ് പോലീസ് പിടിയിലായത്.
കുരീപ്പുഴ സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച വിഷ്ണുവിന് വേണ്ടി പോലീസ് ഊർജ്ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് വിഷ്ണു. അനുജത്തിയേയും മകളെയും കാണാനില്ലെന്ന കുട്ടിയുടെ വലിയമ്മയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്താൻ സഹായിച്ചത്.
ക്രൈംബ്രാഞ്ച് എ.സി.പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.