Webdunia - Bharat's app for daily news and videos

Install App

പ്രണയപ്പക; പൊള്ളലേറ്റ വിദ്യാര്‍ഥിനി അതീവ ഗുരുതരാവസ്ഥയില്‍ - പെണ്‍കുട്ടി വെന്റിലേറ്ററിലെന്ന് റിപ്പോര്‍ട്ട്

Webdunia
ബുധന്‍, 13 മാര്‍ച്ച് 2019 (11:29 IST)
പ്രണയാഭ്യർഥന നിരസിച്ചതിനു യുവാവ് കുത്തിയ ശേഷം തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം. അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ പെൺകുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ശരീരമാസകലം പൊള്ളലേറ്റതിന് പുറമേ വയറ്റില്‍ ആഴത്തില്‍ കുത്തേറ്റിട്ടുമുണ്ട്.

വിദഗ്ധ ചികിൽസ ലഭ്യമാക്കുന്നതിനാണ് പെൺകുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്. വെന്റിലേറ്ററിൽ അബോധാവസ്ഥയിൽ തുടരുകയാണ് പെൺകുട്ടി.

സംഭവത്തില്‍ കടപ്ര കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. മൂന്നുവർഷമായി തുടരുന്ന പ്രണയത്തിൽനിന്ന് പെൺകുട്ടി പിൻമാറിയതാണ് ആക്രമണത്തിന് കാരണമെന്ന് അജിൻ പൊലീസിനോട് ആവർത്തിച്ചു.

തിരുവല്ല നഗരത്തിലെ ചിലങ്ക ജംഗ്ഷനില്‍ ഇന്നലെ രാവിലെ ഒമ്പതര മണിയോടെയാണ് സംഭവം. ബസ്‌സ്‌റ്റോപ്പിൽ കാത്തിരുന്ന പ്രതി പെട്രോൾ വിദ്യാർഥിനിയുടെ ശരീരത്ത് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു.

നാട്ടുകാരാണ് തീയണച്ച് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അജിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ അജിന് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. യുവാവ് വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി ഇതെല്ലാം നിരസിച്ചു. ഇതോടെയാണ് യുവാവ് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ചശേഷം തീ കൊളുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments