Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍

പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

കോഴിക്കോട് , ഞായര്‍, 16 ഓഗസ്റ്റ് 2020 (12:15 IST)
സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെടുകയും പിന്നീട് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത രണ്ട് യുവാക്കളെ പോലീസ് അറസ്‌റ് ചെയ്തു. ഒറ്റപ്പാലം സ്വദേശി ഷറഫലി, സുഹൃത്ത് കോഴിക്കോട് സ്വദേശി രാഗേഷ് എന്നിവരാണ് കസബ പോലീസിന്റെ പിടിയിലായത്.
 
കോഴിക്കോട്ടെ പ്രമുഖമായ ഒരു സ്വകാര്യ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. ഓണ്‍ലൈന്‍ പഠനത്തിനായി മാതാവില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാഗ്രാം അകൗണ്ട് തുറന്നതോടെയാണ് പലരും സുഹൃത് ബന്ധം സ്ഥാപിച്ചത്.
 
ഒറ്റപ്പാലത്തുകാരന്‍ ഷറഫലിയാണ് ആദ്യം അടുത്തതും പിന്നീട് സൗഹൃദം വിപുലപ്പെടുത്തിയതും തുടര്‍ന്ന് പല സ്ഥലത്തും കറങ്ങാനും ബന്ധപ്പെടാനും തുടങ്ങിയതും. യുവാക്കള്‍ കുട്ടിയുമായി കൂടുതല്‍ ഇടപഴകുകയും സ്വകാര്യ ദൃശ്യങ്ങള്‍ എടുക്കുകയും ചെയ്ത ശേഷമാണ് ഇവ കാട്ടി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത്. പീഡിപ്പിച്ചതിനൊപ്പം പണവും സ്വര്‍ണ്ണവും പ്രതികള്‍ തട്ടിയെടുക്കുകയും ചെയ്തു.
കൂട്ടത്തില്‍ ഇയാളുടെ കോഴിക്കോട് സ്വദേശി രാഗേഷും കൂടി.
 
കൂട്ടുകാരിയെ കാണാന്‍ പോകുന്നെന്ന് പറഞ്ഞ കുട്ടി ഇവര്‍ക്കൊപ്പം മണ്ണാര്‍ക്കാട്, എറണാകുളം എന്നിവിടങ്ങളിലും പോയി. തുടക്കത്തില്‍ പീഡനവും പിന്നീട് സ്വര്‍ണ്ണം പണം എന്നിവ തട്ടിയെടുക്കലുമായിരുന്നു യുവാക്കളുടെ രീതി. മനംനൊന്ത ആത്മഹത്യയ്ക്ക് പെണ്‍കുട്ടി ശ്രമിച്ചതോടെ പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് പോലീസ് കേസെടുത്ത പ്രതികളെ പിടികൂടുകയുമായിരുന്നു.  
 
പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ വന്ന മാറ്റം കണ്ട ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതി അറിഞ്ഞത്  മാതാപിതാക്കള്‍ ഷറഫലിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇയാള്‍ അവരെയും ഭീഷണിപ്പെടുത്തി. സഹികെട്ടതിനെ തുടര്‍ന്ന് ഇവര്‍ കോഴിക്കോട് കസബ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചരിത്രത്തിൽ ആദ്യമായി മൂവർണ്ണ പ്രഭയിൽ കുളിച്ച് നയാഗ്ര, വീഡിയോ !