ഫേസ്ബുക്ക് സൗഹൃദം പ്രണയമായി, വിവാഹ വാഗ്ദാനം നൽകി തുടരെ തുടരെ പീഡനം; യുവാവ് അറസ്റ്റിൽ

ഫേസ്ബുക്കിലൂടെയാണ് ഇരുവരും തമ്മിൽ പരിചയത്തിലവുന്നത്.

തിങ്കള്‍, 13 മെയ് 2019 (11:19 IST)
ഫേസ്ബുക്കിൽ നിന്ന് പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വലിയതുറ വലിയതോപ്പ് സെന്റ് ആന്റ്സ് പള്ളിക്കു സമീപം താമസിക്കുന്ന യുവാവാണ് പിടിയിലായത്. വെട്ടുകാട് സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല.
 
ഫേസ്ബുക്കിലൂടെയാണ് ഇരുവരും തമ്മിൽ പരിചയത്തിലവുന്നത്. കഴിഞ്ഞ ഒന്നരവർഷമായി ഇവർ പ്രണയത്തിലായിരുന്നു. ഇതിനിടെ വിവാഹവാഗ്ദാനം നൽകി പലയിടങ്ങളിൽ വച്ച് യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് പരാതി. 
 
അടുത്തിടെ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ യുവാവ് തീരുമാനിച്ചതോടെയാണ് കബളിക്കപ്പെടുകയായിരുന്നു എന്ന് പെൺകുട്ടി തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വര്‍ണക്കാഴ്ചകളുമായി തൃശൂര്‍ പൂരം; പൂരങ്ങളുടെ പൂരം ഇന്ന്