ബന്ധുവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ അക്രമി സംഘം കത്തികാട്ടി പീഡനത്തിനിരയാക്കി. വടക്ക്-കിഴക്കന്‍ ഡല്‍ഹിയിലാണ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 17കാരി പീഡനത്തിനിരയായത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
പ്രതികളെ സിസിടിവി ദൃശ്യം പരിശോധിച്ച് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ഒപ്പമുണ്ടായിരുന്ന ബന്ധുവിനെ മര്‍ദിക്കുകയും ചെയ്തു. ഇതിനു ശേഷം പെണ്‍കുട്ടിയെ കത്തികാട്ടി പീടിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയും ബന്ധുവും നിലവില്‍ ചികിത്സയിലാണ്.