ലോക്ക്‌ഡൗൺ; കാമുകനെ കാണാൻ പെൺകുട്ടി വീട് വിട്ടിറങ്ങി, കാട് താണ്ടി തമിഴ്നാട്ടിലെത്തി

അനു മുരളി
വെള്ളി, 3 ഏപ്രില്‍ 2020 (10:58 IST)
അമ്മയോട് പിണങ്ങി കാമുകനെ കാണാൻ തമിഴ്നാട്ടിലെത്തിയ പെൺകുട്ടിയെ തിരികെ എത്തിച്ച് പൊലീസ്. ലോക്ക് ഡൗൺ സമയത്ത് വീടുവിട്ടിറങ്ങിയെ വിദ്യാർത്ഥിനിയെ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണ് കേരള പൊലീസ് തിരികെ വീട്ടിലെത്തിച്ചത്. നെടുങ്കണ്ടം പാറത്തോട് ആണ് പൊലീസിനെ കുഴക്കിയ സംഭവം നടന്നത്. 
 
തിങ്കളാഴ്ച പുലർച്ചെയാണ് പെൺകുട്ടി അമ്മയോട് പിണങ്ങി തമിഴ്നാട്ടിലുള്ള കാമുകനെ തേടി ഇറങ്ങിയത്. മകളെ കാണാതായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പെൺകുട്ടിയുടെ മൊബൈൽ ഫോൺ തേവാരം മേഖലയിൽ ഉള്ളതായി കണ്ടെത്തി. തുടർന്ന് തമിഴ്നാട് തേവാരം പൊലീസുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ കണ്ടെത്തി.
 
പഷേ, കേരള പൊലീസ് എത്തിയാൽ മാത്രമേ പെൺകുട്ടിയെ വിട്ടുതരികയുള്ളുവെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചതോടെ ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അനുവാദം വാങ്ങിയ ശേഷം നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ തേവാരത്തെത്തുകയും പെൺകുട്ടിയെ തിരികെ വീട്ടിലെത്തിക്കുകയും ചെയ്തു. തമിഴ്നാട്ടിൽ പഠിക്കുന്ന വിദ്യാർഥിനി ലോക്ഡൗണിനെ തുടർന്നാണ് വീട്ടിൽ തിരിച്ച് എത്തിയത്. പെൺകുട്ടിയുടെ കാമുകനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ച് വരികയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

കടുവകളുടെ എണ്ണമെടുക്കാന്‍ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയടക്കം മൂന്നുപേരെ കാണാനില്ല

ജയിലിനുള്ളില്‍ നിരാഹാര സമരം ആരംഭിച്ച് രാഹുല്‍ ഈശ്വര്‍; ഭക്ഷണം ഇല്ല, വെള്ളം കുടിക്കുന്നു

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തില്ല': രാഹുല്‍ ഈശ്വര്‍

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

അടുത്ത ലേഖനം
Show comments