Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ മരിച്ചു, രണ്ടുപേരെ കാണാതായി, ഒരാളെ രക്ഷപ്പെടുത്തി

ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ മരിച്ചു, രണ്ടുപേരെ കാണാതായി, ഒരാളെ രക്ഷപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 26 മെയ് 2024 (18:01 IST)
എറണാകുളം പുത്തന്‍വേലിക്കരയില്‍ ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങി അഞ്ച് പെണ്‍കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. രണ്ട് പേരെ കാണാതായിട്ടുണ്ട്. ഒരാളെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. പെണ്‍കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത് കണ്ട സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ ചേര്‍ന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരില്‍ രണ്ട് പേര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. 
 
ഒരാള്‍ അപകടനില തരണം ചെയ്തു. മേഘ (26), ജ്വാല ലക്ഷ്മി (13) എന്നിവരാണ് മരിച്ചത്. പുത്തന്‍വേലിക്കരയ്ക്ക് സമീപത്ത് തന്നെ താമസിക്കുന്ന പെണ്‍കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികള്‍ ഒഴുകിപ്പോകുന്നത് സമീപത്ത് കക്ക വാരുകയായിരുന്ന ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവരാണ് മൂന്ന് പേരെ ആശുപത്രിയിലെത്തിച്ചത്.കാണാതായ രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോട്ടയത്ത് ഭാര്യയുടെ കാമുകനെന്ന് കരുതി ബന്ധുവിനെ യുവാവ് വെട്ടിക്കൊന്നു