Webdunia - Bharat's app for daily news and videos

Install App

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും: ഗ്രൂപ്പിനെതിരെ കേസെടുത്തു - അംഗങ്ങളും അഡ്മിന്‍മാരും നിരീക്ഷണത്തില്‍

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും: ഗ്രൂപ്പിനെതിരെ കേസെടുത്തു - അംഗങ്ങളും അഡ്മിന്‍മാരും നിരീക്ഷണത്തില്‍

Webdunia
ചൊവ്വ, 10 ജൂലൈ 2018 (07:48 IST)
പതിനെട്ട് ലക്ഷത്തോളം അംഗങ്ങളുള്ള ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫേസ്‌ബുക്ക് കൂട്ടായ്‌മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.

ഗ്രൂപ്പ് ബാലാവകാശ നിയമവും സൈബര്‍ നിയമവും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത്. എക്സൈസ് ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഗ്രൂപ്പിനെതിരായി അന്വേഷണം നടക്കുന്നത്.

ഗ്രൂപ്പിനെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമം, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം എന്നിവ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് എക്സൈസ് പൊലീസിനു കൈമാറിയിരുന്നു. അബ്കാരി നിയമത്തിന്റെ ലംഘനത്തിനൊപ്പം സൈബര്‍ നിയമപ്രകാരവും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഗ്രൂപ്പ് അഡ്‌മിന്മായ നേമം കാരയ്ക്കമണ്ഡപം സ്വദേശി അജിത് കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരെയാ‍ണ് നടപടികളുണ്ടാകുക. ഗ്രൂപ്പിലെ അംഗങ്ങളും 36 അഡ്മിന്‍മാരും നിരീക്ഷണത്തിലാണെന്ന് പൊലീസ് വ്യക്തമാക്കി.  ഇവരെ കണ്ടെത്തുന്നതിന് എക്‌സൈസ് വകുപ്പ് സൈബര്‍ പൊലീസിന്റെ സഹായം തേടി.

എക്സൈസ് കേസ് നടപടികള്‍ ആരംഭിച്ചതിനു പിന്നാലെ കൂട്ടായ്മയുടെ അജിത്കുമാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ജിഎന്‍പിസി ഗ്രൂപ്പ് ഫീച്ചേഡ് ഗ്രൂപ്പാണെന്നും മദ്യപാനം പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് അജിതിന്റെ വാദം. അജിത്തും ഭാര്യയും ഇപ്പോള്‍ ഒളിവിലാണ്.

കഴിഞ്ഞ ദിവസം അജിത് കുമാറിന്റെ നേമത്തെ വീട്ടില്‍ എക്‌സൈ് സംഘം നടത്തിയ റെയ്ഡില്‍ മദ്യവും ഭക്ഷണവും വില്‍ക്കാന്‍ ഉപയോഗിച്ച കൂപ്പണുകളും പ്രിന്ററുകളും എക്‍സൈസ് പിടിച്ചെുടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങളെ പഠിപ്പിക്കാൻ വരണ്ട, ആദ്യം സ്വന്തം മണ്ണിലെ ന്യൂനപക്ഷവേട്ട അവസാനിപ്പിക്കു, യുഎന്നിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

വയസ് 31, ആസ്തി 21,190 കോടി, ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ബില്യണയർ, നേട്ടം സ്വന്തമാക്കി പെർപ്ലെക്സിറ്റി സിഇഒ അരവിന്ദ് ശ്രീനിവാസ്

കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി സിപിഎം വേദിയില്‍

വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് ആദ്യകേന്ദ്ര സഹായം: 260.56 കോടി രൂപ അനുവദിച്ചു

ലോകം മുഴുവന്‍ അവസാനിക്കുമ്പോള്‍, അവസരം ലഭിച്ചാല്‍ ഇന്ത്യയെ രക്ഷിക്കുമെന്ന് ചാറ്റ്ജിപിടി: കാരണമിത്

അടുത്ത ലേഖനം
Show comments