പത്തു വയസുകാരിയെ 99കാരനായ റിട്ട. പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചു; കുറ്റം സമ്മതിച്ച് പ്രതി
പത്തു വയസുകാരിയെ 99കാരനായ റിട്ട. പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചു; കുറ്റം സമ്മതിച്ച് പ്രതി
10 വയസുകാരിയെ 99കാരനായ റിട്ട. പ്രിൻസിപ്പല്‍ പീഡനത്തിനിരയാക്കി. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പരശുരാമന്‍ എന്നയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
കുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന വ്യക്തിയാണ് പിടിയിലായ പരശുരാമന്‍. കടുത്ത വയറു വേദനയെത്തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം വ്യക്തമായത്. കൂടുതല്‍ അന്വേഷണത്തില്‍ പരശുരാമന്‍ ലൈംഗികമായി ഉപയോഗിച്ചതായി കുട്ടി മാതാപിതാക്കളോട് പറഞ്ഞതോടെയാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്.
പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടിയെ പീഡിപ്പിച്ചതായി പരശുരാമന്‍ സമ്മതിച്ചു. പോക്‍സോ ഉള്‍പ്പെടയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.
സർക്കാർ സ്കൂളിൽ നിന്നും രാജിവച്ച പരശുരാമന്റേത് മക്കളും മരുമക്കളും കൊച്ചുമക്കളുമായി വലിയ കുടുംബമാണ്. ഇവരെല്ലാം ജോലിസംബന്ധമായ ആവശ്യങ്ങളാല്‍ വിവിധയിടങ്ങളിലായതിനാല്‍ വീടിന് സമീപം അഞ്ചു വീടുകള്‍ പണിത് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഈ വീടുകളിലൊന്നില്‍ താമസിച്ചിരുന്ന കുടുംബത്തിലെ കുട്ടിയാണ് പീഡനത്തിനിരയായത്.