Webdunia - Bharat's app for daily news and videos

Install App

ജിഎന്‍പിസിക്ക് പൂട്ട് വീണേക്കും; ഋഷിരാജ് സിംഗ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി

ജിഎന്‍പിസിക്ക് പൂട്ട് വീണേക്കും; ഋഷിരാജ് സിംഗ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി

Webdunia
വ്യാഴം, 5 ജൂലൈ 2018 (16:46 IST)
പതിനെട്ട് ലക്ഷത്തോളം അംഗങ്ങളുള്ള ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫേസ്‌ബുക്ക് കൂട്ടായ്‌മയ്‌ക്കെതിരെ എക്‍സൈസ് കമ്മിഷ്‌ണര്‍ ഋഷിരാജ് സിംഗ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി.

ജിഎന്‍പിസി ഫേസ്‌ബുക്ക് കൂട്ടായ്‌മ മദ്യാപനത്തെയും ലഹരി ഉപയോഗത്തെയും പ്രോത്സാഹിപ്പിക്കുന്നുണ്ടോയെന്ന് അന്വേഷിക്കാനാണ് ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അന്വേഷണത്തില്‍ ഫേസ്‌ബുക്ക് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണെങ്കില്‍ നടപടിയുണ്ടാകും.

അന്വേഷണത്തിന് നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ ഗ്രൂപ്പില്‍ വരുന്ന പോസ്‌റ്റുകളില്‍ എക്‍സൈസ് വകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തി. എന്നാല്‍, ഗ്രൂപ്പ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉത്തരവാദിത്വമുള്ള മദ്യപാനം പിന്തുടരാന്‍ ശീലിപ്പിക്കുക മാത്രമാണ് കൂട്ടായ്‌മയുടെ ലക്ഷ്യമെന്നും ഗ്രൂപ്പ് അഡ്‌മിന്‍ വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരല്‍ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി

വാഹനാപകടം : യുവാവിനു ദാരുണാന്ത്യം

പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവ്

മെയ് 30തോടുകൂടി കാലവര്‍ഷം കേരളത്തിലെത്തും; വരുന്ന ഏഴുദിവസവും ഇടിമിന്നലോടുകൂടിയ മഴ

അടുത്ത ലേഖനം
Show comments