സ്വര്‍ണം കാന്തത്തില്‍ ഒട്ടാറില്ല; ഒട്ടുകയാണെങ്കില്‍ പരിശുദ്ധിയില്ലെന്ന് അര്‍ഥം!

പലപ്പോഴും ഇങ്ങനെയുള്ള സമയങ്ങളില്‍ സ്വര്‍ണത്തിന്റെ പരിശുദ്ധി ആരും ശ്രദ്ധിക്കാറില്ല.

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 27 ജൂലൈ 2025 (09:58 IST)
ഉത്സവ സീസണുകളില്‍ ധാരാളം പേര്‍ സ്വര്‍ണം വാങ്ങാറുണ്ട്. ഇതിന് വിലക്കുറവ് എന്നോ വില കൂടുതലെന്നോ ആളുകള്‍ നോക്കാറില്ല. പലപ്പോഴും ഇങ്ങനെയുള്ള സമയങ്ങളില്‍ സ്വര്‍ണത്തിന്റെ പരിശുദ്ധി ആരും ശ്രദ്ധിക്കാറില്ല. ഈ തക്കത്തിന് ചില ജ്വല്ലറി ഉടമകള്‍ നല്ല ക്വാളിറ്റിയുള്ള സ്വര്‍ണം ആണെന്ന രീതിയില്‍ പരിശുദ്ധി കുറഞ്ഞ സ്വര്‍ണം വില്‍ക്കാറുണ്ട്. സ്വര്‍ണ്ണം വാങ്ങുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. ആദ്യം ശ്രദ്ധിക്കേണ്ടത് ബിഐഎസ് ഹോള്‍മാര്‍ക്ക് ഉണ്ടോ എന്നതാണ്. ഹോള്‍മാര്‍ക്കുണ്ടെങ്കില്‍ ആ സ്വര്‍ണം മതിയായ പരിശുദ്ധിഉള്ളതാണെന്നാണ് കരുതാന്‍. രണ്ടാമതായി നോക്കേണ്ടത് ഹോള്‍മാര്‍ക്ക് യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പറാണ്. ഇത് സ്വര്‍ണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കും. ഇത് ശരിയാണോ എന്നറിയാന്‍ ബി ഐ എസ് കെയര്‍ ആപ്പ് വഴി നോക്കാവുന്നതാണ്. 
 
ഈ നമ്പര്‍ നല്‍കുമ്പോള്‍ നിങ്ങള്‍ക്ക് ആ ജുവലറിയുമായി ബന്ധപ്പെട്ട പരിശുദ്ധി, രജിസ്‌ട്രേഷന്‍, ഹാള്‍മാര്‍ക്കിങ് സെന്റര്‍ എന്നിവയെ കുറിച്ചുള്ള വിവരം ലഭിക്കുന്നു. സ്ഥിരമായി സ്വര്‍ണം വാങ്ങുന്നവര്‍ ബി ഐ എസ് കെയര്‍ ആപ്പ്ഉപയോഗിക്കുന്നത് നല്ലതാണ്. ആഭരണങ്ങള്‍ വാങ്ങാന്‍ ഏറ്റവും നല്ലത് 22 ക്യാരറ്റ് സ്വര്‍ണമാണ്. നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന മറ്റൊരു പരീക്ഷണമാണ് കാന്തം ഉപയോഗിച്ചുള്ള രീതി. 
 
പരിശുദ്ധമായ സ്വര്‍ണം കാന്തം കാണിക്കുമ്പോള്‍അതില്‍ ഒട്ടിപ്പിടിക്കാറില്ല. നിങ്ങളുടെ സ്വര്‍ണം അങ്ങനെ കാന്തവുമായി ആകര്‍ഷിക്കപ്പെടുകയാണെങ്കില്‍ അതിന് പ്യൂരിറ്റി കുറവാണെന്നാണ് അര്‍ത്ഥം. കൂടാതെ സ്വര്‍ണം വാങ്ങുമ്പോള്‍ എപ്പോഴും ബില്ല് വാങ്ങാന്‍ ശ്രദ്ധിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നോബല്‍ ഇല്ലെങ്കില്‍ വോണ്ട: പ്രഥമ ഫിഫ സമാധാന സമ്മാനം ട്രംപിന്

'നോട്ട' ഇല്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ്; പകരം 'എന്‍ഡ്' ബട്ടണ്‍

രാഹുല്‍ മാങ്കൂട്ടത്തിലിനു ആശ്വാസം; അറസ്റ്റ് തല്‍ക്കാലത്തേക്കു തടഞ്ഞ് ഹൈക്കോടതി

ചോര്‍ന്ന തിയേറ്റര്‍ ദൃശ്യങ്ങള്‍ 25,000 രൂപയ്ക്ക് വരെ വിറ്റു; മോഷ്ടിച്ചതാണോ അതോ ഹാക്ക് ചെയ്തതാണോ എന്ന് പോലീസ് അന്വേഷിക്കുന്നു

പുടിന്റെ രഹസ്യ ഭക്ഷണക്രമം പുറത്ത്: 73 വയസ്സിലും അദ്ദേഹത്തിന്റെ ഫിറ്റ്നസിന് പിന്നിലെ രഹസ്യം ഇതാണ്

അടുത്ത ലേഖനം
Show comments