Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആറളം മേഖലയിൽ ഉരുൾ പൊട്ടിയതായി സംശയം; 50ലധികം വീടുകളിൽ വെള്ളം കയറി, പ്രദേശത്ത് മലവെള്ളപ്പാച്ചിൽ

പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Landslide

നിഹാരിക കെ.എസ്

, ഞായര്‍, 27 ജൂലൈ 2025 (08:30 IST)
കണ്ണൂർ ആറളം വനത്തിൽ ഉരുൾ പൊട്ടിയതായി സംശയം. പ്രദേശത്ത് ശക്തമായ മലവെള്ളപ്പാച്ചിൽ ആണുണ്ടായിരിക്കുന്നത്. വനമേഖലയിൽ ഉരുൾ പൊട്ടിയതായും തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായതായും സംശയിക്കുന്നു. 50ലധികം വീടുകളിൽ വെള്ളം കയറി.
 
ആദിവാസി പുനരധിവാസ മേഖലയിലെ പതിമൂന്നാം ബ്ലോക്ക്, പതിനൊന്നാം ബ്ലോക്ക് എന്നിവിടങ്ങളിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ആളുകളെ മാറ്റിപാർപ്പിച്ചു. 
 
പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പഴശ്ശി ഡാമിന്റെ താഴെ ഭാഗത്ത് ഇരുകരകളിലും ഉള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി. പഴശ്ശി ഡാമിന്റെ 13 ഷട്ടറുകൾ മൂന്നു മീറ്റർ വീതവും ഒരു ഷട്ടർ രണ്ടര മീറ്ററും ഉയർത്തി. നിലവിലെ ജലനിരപ്പ് 23.10 മീറ്ററാണ്. ജില്ലയിലെ ക്വറികളുടെ പ്രവർത്തനം നിർത്തിവെച്ചിട്ടുണ്ട്, വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rain Alert: അതിതീവ്ര മഴ: ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, കണ്ണൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു