Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണൂരിൽ ഒന്നരക്കിലോ സ്വർണ്ണം പിടിച്ചു

കണ്ണൂരിൽ ഒന്നരക്കിലോ സ്വർണ്ണം പിടിച്ചു

എ കെ ജെ അയ്യര്‍

, തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (18:40 IST)
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ വിമാന യാത്രക്കാരനിൽ നിന്ന് ഒന്നര കിലോയിലേറെ വരുന്ന സ്വർണ്ണം പിടിച്ചു. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി മുഹമ്മദ് സാബിർ എന്നയാളിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.

സ്വർണ്ണ പ്ളേറ്റുകളാക്കി എമർജൻസി ലൈറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം കണ്ടെത്തിയത്. 1634 ഗ്രാം സ്വർണ്ണമാണ് ഇയാളിൽ നിന്ന് പിടികൂടിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഇയാൾ നേരിട്ട് കണ്ടവന്നതോ അതോ കാരിയർ ആണോ എന്നും സ്ഥിരീകരിച്ചിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാലികയെ ഉപദ്രവിച്ച 70 കാരന് 14 വർഷം കഠിന തടവ്