Webdunia - Bharat's app for daily news and videos

Install App

ദോശമാവില്‍ നിന്ന് സീരിയല്‍ നടിക്ക് സ്വര്‍ണ മൂക്കുത്തി കിട്ടി ! വിചിത്രം

Webdunia
വ്യാഴം, 20 ജനുവരി 2022 (08:24 IST)
കടയില്‍ നിന്ന് വാങ്ങിയ ദോശമാവില്‍ നിന്ന് കിട്ടിയത് സ്വര്‍ണ മൂക്കുത്തി ! അതിശയിക്കേണ്ട, സംഭവം സത്യമാണ്. കൊച്ചി കാക്കനാട് താമസിക്കുന്ന സീരിയല്‍ നടി സൂര്യതാരയാണ് ദോശമാവില്‍ നിന്ന് കിട്ടിയ സ്വര്‍ണ മൂക്കുത്തി കണ്ട് ഞെട്ടിയത്. 
 
തിങ്കളാഴ്ച രാത്രി എരൂരിലെ ഒരു കടയില്‍നിന്ന് വാങ്ങിയ ദോശ-ഇഡ്ലി മാവ് ഉപയോഗിച്ച് പിറ്റേന്ന് ദോശ ഉണ്ടാക്കി, കഴിക്കാനെടുത്തപ്പോഴാണ് അതില്‍ മൂക്കുത്തി കണ്ടത്. 
 
തൃപ്പൂണിത്തുറിയിലെ ഒരു പ്രസിദ്ധമായ കമ്പനിയുടേയുതാണ് ദോശമാവ്. ദോശ ഉണ്ടാക്കിയപ്പോള്‍ മൂക്കുത്തി ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കഴിക്കാനെടുത്തപ്പോഴാണ് ദോശയ്ക്കുള്ളില്‍ മൂക്കുത്തി തിളങ്ങുന്നതു കണ്ടത്. ഉരച്ച് സ്വര്‍ണം തന്നെയാണെന്ന് ബോധ്യപ്പെട്ടു. 
 
കുട്ടികളും മറ്റും ശ്രദ്ധിക്കാതെ കഴിക്കുകയായിരുന്നെങ്കില്‍ മൂക്കുത്തി വയറ്റിലെത്തുമായിരുന്നെന്ന് സൂര്യതാരയുടെ മാതാവ് കാര്‍ത്തിക പറഞ്ഞു. മാവ് പായ്ക്ക് ചെയ്തപ്പോള്‍ മൂക്കുത്തി അബദ്ധത്തില്‍ ഊരിവീണതാവുമെന്നാണ് കരുതുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക്

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ വിവിധ ഒഴിവുകള്‍

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രുപയുടെ പദ്ധതി

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ശേഖരം കാണിച്ച് ഇറാൻ്റെ മറുപടി

അടുത്ത ലേഖനം
Show comments