സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54000 രൂപയായി താഴ്ന്നു. കൂടാതെ ഒരുഗ്രാമിന് 10 രൂപ കുറഞ്ഞ് 6760 രൂപയായി. സംസ്ഥാനത്ത് സ്വര്‍ണവില രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് ഇന്ന് വില ഇടിഞ്ഞത്. വെള്ളിയാഴ്ചമുതല്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.
ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ സ്വര്‍ണവിലയില്‍ പ്രതിഫലിക്കാറുണ്ട്. കൂടാതെ ഓഹരി വിപണിയിലെയും അന്താരാഷ്ട്രവിപണിയിലെയും ചലനങ്ങള്‍ സ്വര്‍ണവിലയെ ബാധിക്കും.