Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്; ഒറ്റയടിക്ക് പവന് കുറഞ്ഞത് 1640 രൂപ

അക്ഷയതൃതീയ ദിനമായ ഇന്നലെ സ്വര്‍ണ്ണവിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല.

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 1 മെയ് 2025 (12:29 IST)
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. ഒറ്റയടിക്ക് പവന് കുറഞ്ഞത് 1640 രൂപയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70200 രൂപയാണ്. ഏപ്രില്‍ 17നാണ് സ്വര്‍ണ്ണവില ആദ്യമായി എഴുപതിനായിരം കടന്നത്. അക്ഷയതൃതീയ ദിനമായ ഇന്നലെ സ്വര്‍ണ്ണവിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. 71840 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്‍ണവില.
 
അക്ഷയതൃതീയ ദിനത്തില്‍ ജ്വല്ലറികളില്‍ വലിയ തോതിലുള്ള വില്‍പ്പന നടന്നതായാണ് ലഭിക്കുന്ന വിവരം. കേരളമെമ്പാടുമുള്ള പന്ത്രണ്ടായിരത്തോളം ജ്വല്ലറികളില്‍ 5 ലക്ഷത്തോളം കുടുംബങ്ങള്‍ സ്വര്‍ണം വാങ്ങാന്‍ എത്തിയെന്നാണ് വിവരം. 1500 കോടി രൂപയ്ക്ക് മുകളില്‍ സ്വര്‍ണ വ്യാപാരം നടന്നു.
 
ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 8775 രൂപയായിട്ടുണ്ട്. അതേസമയം വെള്ളിയുടെ വില ഗ്രാമിന് 109 രൂപയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാരയുദ്ധത്തിന് പിന്നാലെയാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Pakistan vs India: തിരിച്ചടിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതിനിടെ നിയന്ത്രണരേഖയില്‍ പാക് വെടിവയ്പ്; കൂസലില്ലാതെ തുടരുന്നു പ്രകോപനം

ആറാട്ട് അണ്ണനെതിരെ പരാതി നല്‍കിയ നടിമാരെ അധിക്ഷേപിച്ച സംഭവം: വ്‌ളോഗര്‍ ചെകുത്താനെതിരെ പരാതി

അതിജീവിതയെ വിവാഹം കഴിച്ചാലും പോക്‌സോ കേസ് നിലനില്‍ക്കുമെന്ന് മദ്രാസ് ഹൈക്കോടതി; ശിക്ഷിച്ചില്ലെങ്കില്‍ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും

Explainer: വിഴിഞ്ഞം തുറമുഖം ഇടതുപക്ഷ സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയം; അന്ന് എതിര്‍ത്തത് ആര്?

ലഹരി അറസ്റ്റില്‍ മുന്നോക്കമോ, പിന്നോക്കമോയെന്നുള്ള വ്യത്യാസമില്ല; വേടന്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി

അടുത്ത ലേഖനം
Show comments