Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 8915 ആയി. കഴിഞ്ഞ ദിവസം മുതലാണ് സ്വര്‍ണ്ണവില കുത്തനെ ഇടിയാന്‍ തുടങ്ങിയത്.

Gold Price

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 30 ജൂണ്‍ 2025 (12:15 IST)
സംസ്ഥാനത്ത് സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ന് പവന് കുറഞ്ഞത് 120 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71320 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 8915 ആയി. കഴിഞ്ഞ ദിവസം മുതലാണ് സ്വര്‍ണ്ണവില കുത്തനെ ഇടിയാന്‍ തുടങ്ങിയത്.
 
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ കുറഞ്ഞതാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തല്‍. ആഗോള വിപണിയിലെ ചെറിയ ചലനങ്ങള്‍ പോലും ഇന്ത്യയിലെ സ്വര്‍ണ്ണവിലയില്‍ പ്രതിഫലിക്കും. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ടണ്‍ കണക്കിന് സ്വര്‍ണമാണ് ഓരോ വര്‍ഷവും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നത്.
 
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവച്ച താരിഫ് യുദ്ധത്തിന് ശമനം ആയതോടെയാണ് സ്വര്‍ണ്ണവിലയിലെ കുതിപ്പ് നിന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുഞ്ഞുങ്ങളുടെ അസ്ഥികൾ സൂക്ഷിച്ചത് ബന്ധം തകരുമ്പോൾ ഭീഷണിപ്പെടുത്താൻ, കീഴടങ്ങലിന് കാരണമായത് അനീഷയുടെ ഫോൺവിളികൾ