Publish Date: Tue, 24 Mar 2026 (20:04 IST)
Updated Date: Tue, 24 Mar 2026 (20:11 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. സ്വര്‍ണം ഗ്രാമിന് ഇന്ന് രാവിലെയുള്ള വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 235 രൂപ വര്‍ദ്ധിച്ചു. ഇതോടെ 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഗ്രാമിന് 13,100 രൂപയിലെത്തി. 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ ഒരു പവന്റെ വില ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 1,880 രൂപ വര്‍ദ്ധിച്ച് ആകെ 1,04,800 രൂപയായി.
അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് പെട്ടെന്നുള്ള ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണം. ഇന്നലെ മാത്രം സ്വര്‍ണ്ണ വില നാല് തവണ മാറി. രാവിലെ 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ ഒരു പവന്റെ വില 1,02,680 രൂപയായിരുന്നു. ഉച്ചയോടെ അത് 99,480 രൂപയായി കുറഞ്ഞു. പിന്നീട് വൈകുന്നേരത്തോടെ വില വീണ്ടും 1,01,080 രൂപയായി ഉയര്‍ന്നു. രാത്രിയോടെ അത് 1,05,080 രൂപയായി ഉയര്‍ന്നു.
ഇന്ന് രാവിലെ വില വീണ്ടും കുറഞ്ഞു. ഇന്നലത്തെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ന് നേരിയ കുറവ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ജനുവരി 4 ന് ശേഷം സ്വര്‍ണ്ണ വില പവന് ഒരു ലക്ഷം രൂപയില്‍ താഴെയാകുന്നത് ഇന്നലെയാണ്.