Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വർണ്ണനാണയ തട്ടിപ്പ് : കർണ്ണാടക സ്വദേശികൾ പിടിയിൽ

സ്വർണ്ണനാണയ തട്ടിപ്പ് : കർണ്ണാടക സ്വദേശികൾ പിടിയിൽ
, ഞായര്‍, 16 ജൂലൈ 2023 (11:10 IST)
കോഴിക്കോട്: സ്വർണനാണയം എന്ന് വിശ്വസിപ്പിച്ചു പണം തട്ടിയെടുത്ത കേസിൽ കർണ്ണാടക സ്വദേശികളായ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വടകര സ്വദേശിയിൽ നിന്ന് അഞ്ചു ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്.
 
കഴിഞ്ഞ ദിവസം വ്യാജ നാണയങ്ങളുടെ ഇവർ കാറിൽ എത്തിയപ്പോഴാണ് പോലീസ് പിടിയിലായത്. കർണ്ണാടക ചിക്കമംഗളൂർ സ്വദേശി മഞ്ജുനാഥ്, മാതാപുരം വിരേഷു, ചന്ദ്രപ്പ, ഷിമോഗ സ്വദേശികളായ താത്തൂർ മോഹൻ, നടരാജ, തിമേൽ എന്നിവരാണ് പോലീസ് പിടിയിലായത്. വടകര പോലീസ്  നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് .
 
കഴിഞ്ഞ വര്ഷം വടകര കുരിയാറ്റി സ്വദേശി രാജേഷിന് നിന്നാണ് ഇവർ അഞ്ചു ലക്ഷം തട്ടിയെടുത്തത്. കർണ്ണാടകയിൽ പോയി അന്വേഷിച്ചിട്ടും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലപ്പുറത്ത് രാത്രി സമയം സ്‌കൂളിലെ അരി മറിച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ച അധ്യാപകരെ നാട്ടുകാര്‍ പിടികൂടി