Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരിപ്പൂർ: വിമാന യാത്രക്കാരന്റെ അടിവസ്ത്രത്തിനുള്ളിൽ നിന്ന് ഒന്നരക്കിലോ സ്വർണ്ണം കണ്ടെടുത്തു

കരിപ്പൂർ: വിമാന യാത്രക്കാരന്റെ അടിവസ്ത്രത്തിനുള്ളിൽ നിന്ന് ഒന്നരക്കിലോ സ്വർണ്ണം കണ്ടെടുത്തു
, വ്യാഴം, 15 ജൂണ്‍ 2023 (19:44 IST)
മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്തു നിന്ന് വന്നിറങ്ങിയ വിമാന യാത്രക്കാരന്റെ അടിവസ്ത്രത്തിനുള്ളിൽ നിന്ന് ഒന്നരക്കിലോ സ്വർണ്ണം കണ്ടെടുത്തു. പൊന്നാനി സ്വദേശി അബ്ദുൽ സലാമിനെയാണ് വിമാന താവളത്തിനു പുറത്തു വച്ച് നടത്തിയ പരിശോധനയിൽ പോലീസ് പിടികൂടിയത്. ഇതിനു ഒരു കോടിയോളം രൂപ വിലവരും.
 
ഇന്ന് പുലർച്ചെയാണ് ഇയാൾ മസ്കറ്റിൽ നിന്നുള്ള വിമാനത്തിൽ എത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ ഇയാളെ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ എടുത്തു പരിശോധിക്കുകയായിരുന്നു. സ്വർണ്ണം ഇല്ലെന്നായിരുന്നു ആദ്യം ഇയാൾ പറഞ്ഞത്. തുടർന്നാണ്ശരീരവും ഉൾവസ്തങ്ങളും വിശദമായി പരിശോധിച്ചത്.
 
തുറന്നു ഉൾ വസ്ത്രം കീറി പരിശോധിച്ചപ്പോൾ അകത്ത് സ്വർണ്ണ മിശ്രിതം തേച്ചുപിടിപ്പിച്ചതായി കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചു നടത്തിയ എക്സ്റേ പരിശോധനയിൽ ശരീരത്തിനുള്ളിൽ നാല് ക്യാപ്സൂളുകളിലാക്കി സ്വർണ്ണം ഒളിപ്പിച്ചിട്ടുണ്ടെന്നും വ്യക്തമായി. അടുത്തിടെയായി ഇവിടെ സ്വർണ്ണവേട്ട കർക്കശമാക്കിയിട്ടുണ്ട്. ഇക്കൊല്ലം ഇതുവരെയായി പോലീസ് മാത്രം പിടികൂടിയത് 21 സ്വര്ണക്കടത്തുകളാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനാവശ്യ കോളുകളും എസ്എംഎസുകളും തടയാന്‍ 30 ദിവസത്തിനകം സംവിധാനം വേണം, ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശവുമായി ട്രായ്