Webdunia - Bharat's app for daily news and videos

Install App

സ്വപ്ന സുരേഷിന് സംരക്ഷണമൊരുക്കുന്നത് ആരെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് മുല്ലപ്പള്ളി

ശ്രീനു എസ്
വ്യാഴം, 9 ജൂലൈ 2020 (19:16 IST)
സ്വര്‍ണകള്ളക്കടത്തു കേസിലെ പ്രധാന നായിക എന്നുപറയപ്പെടുന്ന സ്വപ്ന സുരേഷ് ഒരാഴ്ചയിലധികമായി ഒളിവില്‍ പാര്‍ക്കുന്നത് ആരുടെ പിന്‍ബലത്തിലും സംരക്ഷണയിലുമാണെന്നു ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിദശീകരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
 
ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം താനടക്കമുള്ള ആളുകള്‍ക്ക് വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങാനുള്ള സാഹചര്യം പൂര്‍ണ്ണമായി  നിഷേധിച്ച സര്‍ക്കാരാണിത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കാക്കി ഉടുപ്പിട്ട മുഴുവന്‍ പോലീസുകാരേയും ഉദ്യോഗസ്ഥരേയും രാപ്പകല്‍ വ്യത്യാസമില്ലാതെ നിരത്തിലിറക്കിയിരിക്കുകയാണ് സര്‍ക്കാര്‍. നഗരം താഴിട്ട് പൂട്ടിയ ഈ സാഹചര്യത്തില്‍ ഒരുകുറ്റവാളിക്ക് ഒളിവില്‍ പാര്‍ക്കണമെങ്കില്‍ ഉന്നതതലത്തിലുള്ള ബന്ധങ്ങളും സംരക്ഷണവും അനിവാര്യമാണ്. മുഖ്യമന്ത്രി ഈ കാര്യത്തില്‍ അടിയന്തിരമായി വിശദീകരണം നല്‍കണം. ഒരു നിമിഷം ഇനിയും വൈകിയാല്‍ കേസിന്റെ ഗതിയാകെമാറുമെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments